Your Image Description Your Image Description

തിരുവനന്തപുരം : ഐഎച്ച്ആർഡിയുടെ കീഴിൽ മഹാത്മാ ഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോന്നി (0468-2382280, 8547005074), കടുത്തുരുത്തി (04829-264177, 8547005049), പയ്യപ്പാടി (8547005040), മറയൂർ (8547005072), പീരുമേട് (04869-232373, 8547005041), തൊടുപുഴ (8547005047), എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കോളേജുകളിൽ 2025-26 അധ്യയന വർഷത്തിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക്, കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ, ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ www.ihrdadmissions.org വഴി ഓൺലൈനായി സമർപ്പിക്കണം. പൊതു വിഭാഗത്തിലുള്ള വിദ്യാത്ഥികൾക്കു രജിസ്‌ട്രേഷൻ ഫീസ് 250 രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 100 രൂപ എന്ന ക്രമത്തിലും അടയ്‌ക്കണം. എസ്.സി/ എസ്.ടി വിഭാഗത്തിന് രജിസ്‌ട്രേഷൻ ഫീസ് 100 രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 50 രൂപയും ആയിരിക്കും. മേയ് 22 രാവിലെ 10 മുതൽ അപേക്ഷ ഓൺലൈനായി എസ്ബിഐ കളക്ട് മുഖേന ഫീസ് അടച്ച് സമർപ്പിക്കാം. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദിഷ്ട അനുബന്ധങ്ങളും രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനത്തിന് തിരഞ്ഞെടുക്കുന്ന കോളേജിൽ അഡ്മിഷൻ സമയത്തു നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.ihrd.ac.in

Leave a Reply

Your email address will not be published. Required fields are marked *