Your Image Description Your Image Description

പൊതു ഗതാഗതം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതൽ ബസ്​, ടാക്സി പാതകൾ ആസൂത്രണം ചെയ്ത് ദുബൈ റോഡ് ഗതാഗത അതോറിറ്റി. ആറ്​ പ്രത്യേക പാതകളാണ്​ സജ്ജമാക്കുന്നത്. നഗരത്തിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായെന്നും അതോറിറ്റി അറിയിച്ചു.

ബസുകൾക്കും ടാക്സികൾക്കും മാത്രം സഞ്ചരിക്കാനായി 13 കിലോമീറ്റർ നീളത്തിലാണ് ആറു പാതകൾ നിർമിക്കുക. ബസ്​, ടാക്സി പാതകളുടെ വികസനം യാത്രാ സമയം നാൽപ്പത്തിയൊന്ന് ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുമെന്ന് ആർടിഎ അറിയിച്ചു. പൊതുഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കാനും ഗതാഗതക്കുരുക്ക്​ കുറക്കാനും സഹായിക്കുന്നതാണ് പദ്ധതിയെന്ന് ആർടിഎ ഡയറക്ടർ ജനറൽ മതാർ അൽ തായർ പറഞ്ഞു.

ദുബൈയിലെ ആറ്​ പ്രധാന സ്​ട്രീറ്റുകളായ ​ശൈഖ്​ സബാഹ്​ അൽ അഹമ്മദ്​ അൽ ജാബിർ അൽ സബാഹ്​, സെക്കൻഡ്​ ഓഫ് ഡിസംബർ, അൽ സത്​വ, അൽ നഹ്​ദ, ഉമർ ബിൻ ഖത്താബ്​, നായിഫ്​ എന്നിവിടങ്ങളിലാണ്​ പ്രത്യേക പാതകൾ തുറക്കുകയെന്ന്​ നേരത്തെ അധികൃതർ വെളിപ്പെടുത്തിയിരുന്നു. ഇതോടെ നഗരത്തിലെ പ്രത്യേക പാതകളുടെ ആകെ നീളം 20 കിലോമീറ്ററായി വർധിക്കും. സ്വകാര്യ വാഹനങ്ങൾ ഈ പാതകൾ ഉപയോഗിക്കുന്നത് തടയാൻ ചുവപ്പ് നിറം അടയാളപ്പെടുത്തും. നിയമലംഘകർക്ക് 600 ദിർഹം പിഴ ചുമത്തുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *