Your Image Description Your Image Description

കൊല്ലം: കൊല്ലം ഗവ. മെഡിക്കൽ കോളേജിലെ സീനിയർ റസിഡന്റ് (ജനറൽ മെഡിസിൻ) തസ്തികയിലെ ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നു. യോഗ്യത: പ്രസ്തുത വിഭാഗത്തിലെ പി.ജി, ടി.സി.എം.സി രജിസ്‌ട്രേഷൻ. പ്രായപരിധി: 40 വയസ്. ജനനതീയതി, എം.ബി.ബി.എസ് പാർട്ട് ഒന്ന് ആൻഡ് പാർട്ട് രണ്ട്, പി.ജി എന്നിവയുടെ മാർക്ക് ലിസ്റ്റ്, മുൻപരിചയം, മേൽവിലാസം തെളിയിക്കുന്ന അസൽ രേഖകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം 21 രാവിലെ 11ന് നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഇ-മെയിൽ gmckollam@gmail.com ഫോൺ: 0474 2572574, 2572572.

 

 

Leave a Reply

Your email address will not be published. Required fields are marked *