Your Image Description Your Image Description

ചണ്ഡീഗഢ്: പഞ്ചാബ് പോലീസ് നടത്തിയ പരിശോധനയിൽ 85 കിലോ ഹെറോയിൻ പിടികൂടി.
സംഭവത്തിൽ മയക്കുമരുന്നുമായി അമർജോത് സിങ്ങി(ജോത സന്ധു)നെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു.

മൂന്നിടത്ത് നിന്നാണ് ഹെറോയിൻ പിടിച്ചെടുത്തത്. ബ്രിട്ടൻ ആസ്ഥാനമായുള്ള ലാലി എന്നയാളാണ് മയക്കുമരുന്ന് ശൃംഖല മുഖ്യ കണ്ണി. പാകിസ്താനിലെ ചാരസംഘടനയായ ഐഎസ്‌ഐക്കും പങ്കുണ്ടെന്ന് പഞ്ചാബ് പോലീസ് പറയുന്നു.

അമൃത്‌സറിലെ ഭീട്ടെവാഡ് ഗ്രാമത്തിലുള്ള വീട് അമർജോത് മയക്കുമരുന്ന് കൈകാര്യം ചെയ്യാനുള്ള ഒളിത്താവളമായി ഉപയോഗിച്ചു. ഡ്രോണുകൾ ഉപയോഗിച്ച് കള്ളക്കടത്ത് നടത്തുന്നവരാണ് ലാലിയും അമർജോതും. പഞ്ചാബിലെ വിവിധ പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യാനാണ് മയക്കുമരുന്നെത്തിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *