Your Image Description Your Image Description

മന്ന ഭാട്ടിയയും സിദ്ധാര്‍ഥ് മല്‍ഹോത്രയും പ്രധാന കഥാപാത്രങ്ങളാകുന്ന ഫോക്ക് ത്രില്ലർ ‘വ്വാൻ-ഫോഴ്‌സ് ഓഫ് ദി ഫോറസ്റ്റ്’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2026 മെയ് 15ന് ചിത്രം തിയറ്ററുകളിൽ എത്തും. അരുണാഭ് കുമാറും ദീപക് മിശ്രയും ചേർന്നാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ടിവിഎഫുമായി സഹകരിച്ച് ഏകതാ ആർ കപൂറിൻ്റെ ബാലാജി ടെലിഫിലിംസ് ലിമിറ്റഡ് ആണ് ചിത്രം നിർമിക്കുന്നത്. ഫാന്റസി എലമെന്റുകൾ അടക്കം ഉൾപ്പെടുത്തിയുള്ളതാകും സിനിമ എന്നാണ് പുതിയ പോസ്റ്ററിൽ നിന്നും വ്യക്തമാകുന്നത്. സ്ത്രീ 2വിന് ശേഷം തമന്ന അഭിനയിക്കുന്ന ബോളിവുഡ് ചിത്രം കൂടിയാണ് ‘വ്വാൻ-ഫോഴ്‌സ് ഓഫ് ദി ഫോറസ്റ്റ്’.

സാഗര്‍ ആംമ്പ്രയുടെയും പുഷ്‍കര്‍ ഓജയുടെയും സംവിധാനത്തില്‍ ഉള്ള യോദ്ധയാണ് സിദ്ധാര്‍ഥ് മല്‍ഹോത്രയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. ചിത്രത്തിന്റെ നിര്‍മാണം ധര്‍മ പ്രൊഡക്ഷൻസാണ്. വിതരണം നിര്‍വഹിച്ചിരിക്കുന്നത് എഎ ഫിലിംസാണ്. ദിഷാ പഠാണിയും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ രോണിത് റോയ്‍ തനുജ്, സണ്ണി ഹിന്ദുജ, എസ് എം സഹീര്‍, ചിത്തരഞ്‍ജൻ ത്രിപതി, ഫാരിദാ പട്ടേല്‍ മിഖൈലല്‍ യവാള്‍ക്കര്‍ എന്നിവരും വേഷമിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *