Your Image Description Your Image Description

ലോകസുന്ദരി മത്സരാര്‍ഥികളുടെ കാല്‍ വളന്റിയര്‍മാര്‍ കഴുകി കൊടുത്തത് വൻ വിവാദത്തിലേക്ക്. ഇത്തവണ ലോക സുന്ദരി മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത് തെലങ്കാനയാണ്. മെയ് 31ന് ഹൈദരാബാദില്‍ ആണ് ഫൈനൽ മത്സരങ്ങൾ. ഇതിന് മുന്നോടിയായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറിലധികം മത്സരാര്‍ഥികള്‍ തെലങ്കാനയിലെത്തി. ഇതിന് പിന്നാലെ മിസ് വേള്‍ഡ് മത്സരവുമായി ബന്ധപ്പെട്ട ഒരു വീഡിയോ വിവാദമായിരിക്കുകയാണ്. മത്സരത്തിന് മുന്നോടിയായി ഇവര്‍ തെലങ്കാനയിലെ പ്രശസ്തമായ മുളുകു ജില്ലയിലെ രാമപ്പ ക്ഷേത്രവും വാറങ്കലിലെ തൗസണ്ട് പില്ലര്‍ ക്ഷേത്രവും സന്ദര്‍ശിച്ചിരുന്നു.

ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുമ്പായി മത്സരാര്‍ഥികള്‍ വെള്ളംകൊണ്ട് കാല്‍ കഴുകുകയും ടവ്വല്‍ കൊണ്ട് തുടക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ ചിലരുടെ കാലുകള്‍ വളന്റിയര്‍മാര്‍ കഴുകി കൊടുക്കുകയും തുടച്ചുകൊടുക്കുകയും ചെയ്തു. ഇതാണ് വിവാദമായത്. മത്സരത്തിന് മുന്നോടിയായി തെലങ്കാന ടൂറിസം വകുപ്പ് സംഘടിപ്പിച്ചതായിരുന്നു മത്സരാര്‍ഥികളുടെ ഈ ക്ഷേത്ര സന്ദര്‍ശനം. ജാതിപരവും വംശീയപരവുമാണ് ഈ പ്രവൃത്തിയെന്നും ഇതിനെ അംഗീകരിക്കാനാവില്ലെന്നും ചിലര്‍ കുറിച്ചു. ഇപ്പോഴും കോളനി വാഴ്ച്ചയുടെ കാലമാണ് എന്നാണ് ചിലര്‍ വിശ്വസിക്കുന്നത് എന്നായിരുന്നു മറ്റൊരു പ്രതികരണം. സംഭവത്തിൽ സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ചിലർ ആവശ്യം ഉയർത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *