Your Image Description Your Image Description

കോഴിക്കോട്: കോഴിക്കോട് മൂന്ന് ദിവസമായി കാണാതായ 52 കാരൻ വെടിയേറ്റ് മരിച്ച നിലയിൽ. മീൻ മുട്ടി പൂവത്തിൻ ചുവട്ടിലാണ് കാട്ടിലേടത്തു 52 കാരനായ ചന്ദ്രനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാ​ത്തി​പ്പാ​റ വെ​ള്ള​യ്‌ക്കാ​കു​ടി പ​റ​മ്പി​നോ​ട് ചേ​ർ​ന്നു​ള്ള തോ​ട്ടി​ൽ നിന്നുമാണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ലൈസൻസ് ഇല്ലാത്ത തോക്കും മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെടുത്തു. മൂന്ന് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. ആത്മഹത്യ ആണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.

വ​നം​വ​കു​പ്പ് രജിസ്റ്റർ ചെയ്ത ര​ണ്ടു കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇയാൾ. പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തുടർ നടപടികൾ സ്വീകരിച്ചു. ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥലത്ത് പരിശോധന നടത്തും.

Leave a Reply

Your email address will not be published. Required fields are marked *