Your Image Description Your Image Description
Your Image Alt Text

പാലക്കാട് ജില്ലയിലെ ഒരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ബോട്ട് ഡ്രൈവറുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. എട്ടാം ക്ലാസ് പാസ്, മൂന്ന് വര്‍ഷത്തെ സ്റ്റാന്‍ഡിങ് എന്‍ഡോഴ്സ്മെന്റോടുകൂടിയ ബോട്ട് ഡ്രൈവര്‍ പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. പ്രായപരിധി 2023 ജനുവരി ഒന്നിന് 18 നും 41 നും മധ്യേ (ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത വയസിളവ് അനുവദനീയം) ശമ്പളം 18,000-41,500.

നിശ്ചിത യോഗ്യതയുള്ളവര്‍ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ജനുവരി 18 നകം നേരിട്ട് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505204.

Leave a Reply

Your email address will not be published. Required fields are marked *