Your Image Description Your Image Description

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ആത്മീയ കേന്ദ്രമായ വൃന്ദാവൻ സന്ദർശിച്ച് വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്ക ശർമയും. ശ്രീ പ്രേമാനന്ദ് ഗോവിന്ദ് ശരൺ ജി മഹാരാജിന്റെ അനുഗ്രഹം തേടിയാണ് ഇരുവരും വൃന്ദാവനിലെ അദ്ദേഹത്തിന്റെ ആശ്രമത്തിലെത്തിയത്. ഇരുവരും സ്വാമിജിയുടെ അനുഗ്രഹം തേടി വൃന്ദാവൻ സന്ദർശിക്കുന്നതിന്റെ ഒട്ടേറെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

മാധ്യമങ്ങളിൽ നിന്നും ആരാധകരിൽ നിന്നും തന്ത്രപരമായി മാറിയാണ് ഇരുവരും ആശ്രമത്തിലെത്തിയത്. സ്വകാര്യ വാഹനം ഒഴിവാക്കി ടാക്സി കാറിൽ ആശ്രമത്തിലെത്തിയ ഇരുവരും ഉടനെ തന്നെ അകത്തുകയറി. മക്കളായ വാമിക അകായ് എന്നിവരെ കൂടാതെയായിരുന്നു വിരാട് – അനുഷ്ക ദമ്പതികളുടെ ആശ്രമ സന്ദർശനം.സ്വാമിയുടെ മുന്നിൽ മുട്ടുകുത്തിനിന്ന് ഇരുവരും അദ്ദേഹത്തെ ശ്രവിക്കുന്നതും വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

അതേ സമയം ആത്മീയ നേതാവായ ശ്രീ പ്രേമാനന്ദ് ഗോവിന്ദ് ശരൺ ജി മഹാരാജിന്റെ അനുഗ്രഹം തേടി ഇരുവരും അദ്ദേഹത്തിന്റെ ആശ്രമമായ വൃന്ദാവൻ സന്ദർശിക്കുന്നത് ഇതാദ്യമല്ല. മുൻപും ഇരുവരും പലകുറി ആശ്രമത്തിലെത്തി സ്വാമിയെ കണ്ടിരുന്നു. മക്കളെ കൂടി ഒപ്പം കൂടിയായിരുന്നു ആ സന്ദർശനങ്ങൾ.

 

 

 

Leave a Reply

Your email address will not be published. Required fields are marked *