Your Image Description Your Image Description

കൊച്ചി: ഫോർട്ട് കൊച്ചിയിൽ നിന്നും കാണാതായ കുട്ടികളെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി. കുട്ടികൾ ഇപ്പോൾ തമ്പാനൂർ പൊലീസ് സ്റ്റേഷനിലാണ് ഉള്ളത്. ഇന്നലെ രാവിലെ മുതലാണ് 3 കുട്ടികളെ കാണാതായത്.

സ്ഥ​ലം കാ​ണാ​നി​റ​ങ്ങി​യ​താ​ണെ​ന്ന് കു​ട്ടി​ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ഇ​വ​ർ ക​റ​ങ്ങി ന​ട​ക്കു​ന്ന​ത് പോലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ക​യാ​യി​രു​ന്നു.ഇവരുടെ കൈവശം വസ്ത്രങ്ങൾ നിറച്ച ബാ​ഗുമുണ്ടായിരുന്നു.

വീട്ടില്‍ നിന്ന് 3000 രൂപയുമായാണ് വിദ്യാര്‍ത്ഥികൾ പോയത്. ഗോവയിലേക്ക് പോകുന്നതിനെ കുറിച്ച് വിദ്യാര്‍ഥികള്‍ സംസാരിച്ചതായും ഫോണില്‍ ഗോവയിലേക്കുള്ള ദൂരം സെര്‍ച്ച് ചെയ്തതതായും പൊലീസ് കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *