Your Image Description Your Image Description

സുധാകരനെ മാറ്റി സണ്ണിയെ കെപിസിസി യുടെ കസേരയിൽ പിടിച്ചിരുത്തുമ്പോൾ നേതൃത്വത്തിനുണ്ടായിരുന്ന ഒരേയൊരു ആശ്വാസം സണ്ണി ഒരു അപ്പാവി ആണ് എന്നുള്ളത് മാത്രമായിരുന്നു. പാവം, വായിൽ വിരലിട്ടാൽ കടിക്കാൻ പോലുമറിയില്ല എന്നൊക്കെ ആയിരുന്നു സണ്ണിയെ കുറിച്ച് നേതൃത്വത്തിനുണ്ടായ പ്രതീക്ഷ. അതുകൊണ്ടു തന്നെ തുടക്കത്തിലേ വിലച്ചിലുകളെടുത്ത് സണ്ണിയെ വരുതിയിലാക്കുക എന്ന തന്ത്രം തന്നെയാണ് മുതിർന്ന നേതാക്കളെലാം പയറ്റിയതും. എന്നാൽ അവരുടെയെല്ലാ പ്രതീക്ഷകളെയും കാറ്റിൽ പറത്തിക്കൊണ്ട് കസേരയിൽ ഇരുന്ന അന്ന് തന്നെ സണ്ണി പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട് എന്നാണ് കേൾക്കുന്നത്. കെപിസിസി യുടെ പ്രധാന കാര്യങ്ങളിൽ കൈകടത്താൻ വന്ന സുധാകരന് നേരെയാണ് സൗമ്യനായ ഈ സിംഗം പ്രതികരിച്ചത്. തന്റെ അനുഭവ ജ്ഞാനം കൊണ്ടും സണ്ണിയിലുള്ള പിടിപാട് കൊണ്ടും സണ്ണിയെ ചൊറിയാൻ ചെന്നപ്പോഴാണ് നേതാവിനോട് ഇനി വിശ്രമിക്കാൻ സണ്ണി പറഞ്ഞത്. അതോടു കൂടി കാര്യങ്ങൾ ഏകദേശം തീരുമാനമായിട്ടുണ്ട് എന്നാണ് കേട്ടത്.
എല്ലാവരെയും തൃപ്തിപ്പെടുത്തി കൊണ്ട് ഒരു തീരുമാനം എടുക്കുക എന്നത് തീര്‍ത്തും അസാധ്യമായ കാര്യമാണ്, കോൺഗ്രസ് പാർട്ടിയിൽ പ്രത്യേകിച്ചും . മുന്‍കാലങ്ങളില്‍ പരസ്യമായ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരുന്നു എങ്കില്‍ ഇപ്പോള്‍ പരസ്യ തമ്മിലടി കുറവാണെന്ന് മാത്രം. എന്നാല്‍, ഒരു വശത്ത് മുറുമുറുപ്പിന് കുറവില്ല താനും. കെപിസിസി പുനസംഘടനയില്‍ അതൃപ്തിയുമായി ഒരു വിഭാഗം നേതാക്കള്‍ രംഗത്തുവന്നുവെന്നാണ് പുറത്തുവരുന്ന മാധ്യമ വാര്‍ത്തകള്‍. ഇന്നലെ എംപിമാരില്‍ ചിലര്‍ അടക്കം ചടങ്ങില്‍ പങ്കെടുത്തില്ല. ഇതിലേക്ക് നയിച്ചത് ഇപ്പോള്‍ പുറത്തുവരുന്ന തീരുമാനത്തിലെ അതൃപ്തിയാണെന്നാണ് റിപ്പോട്ടുകള്‍.

കൂടിയാലോചന ഇല്ലാതെ യുഡിഎഫ് കണ്‍വീനറെ മാറ്റിയെന്നാണ് ചില നേതാക്കളുടെ വിമര്‍ശനം. കെസി വേണുഗോപാല്‍ ഇഷ്ടക്കാരെ ഭാരവാഹികളാക്കിയെന്നും പരാതിയുണ്ട്. അതേസമയം ഇത്തരം പരാതികളൊന്നും ഗൗനിക്കാതെ മുന്നോട്ടു പോകാനാണ് ഹൈക്കമാന്‍ഡ് നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്ന കാര്യം. പുതുതായി നിയമിതരായ കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വത്തെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച വൈകീട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുമായി പുതിയ ടീം ചര്‍ച്ചനടത്തും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, വര്‍ക്കിങ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, എ.പി. അനില്‍കുമാര്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, കേരളത്തില്‍നിന്നുള്ള വര്‍ക്കിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കാണ് ക്ഷണം. വ്യക്തികേന്ദ്രീകൃത നേതൃത്വം എന്നതിനെക്കാളുപരി ഒരു ടീം എന്നനിലയിലാണ് ഹൈക്കമാന്‍ഡ് പുതിയ നേതൃസംവിധാനം വിഭാവനംചെയ്തിരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി കെപിസിസി വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി തലങ്ങളിലും മാറ്റംവരാം. മുഴുവന്‍ ഭാരവാഹികളെയും മാറ്റുമോ അതോ കുറച്ചുപേരെ മാത്രം മാറ്റി ഭാഗികപുനഃസംഘടനയാണോയെന്ന കാര്യത്തില്‍ വ്യക്തതവന്നിട്ടില്ല. വര്‍ക്കിങ് പ്രസിഡന്റായി ഒരു വര്‍ഷം തികയുംമുന്‍പ് ടി.എന്‍. പ്രതാപനെ മാറ്റിയ സ്ഥിതിക്ക് സമ്പൂര്‍ണ പുനഃസംഘടനയാകും ഉദ്ദേശിക്കുകയെന്ന് കരുതുന്നു.

നിലവില്‍ 32 ജനറല്‍ സെക്രട്ടറിമാരും നാല് വൈസ് പ്രസിഡന്റുമാരും കെപിസിസിക്കുണ്ട്. തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് കൂടുതല്‍ ഭാരവാഹികളെ നിയമിക്കാനും സാധ്യതയുണ്ട്. ട്രഷറര്‍സ്ഥാനത്തും ഒഴിവുണ്ട്. പുനഃസംഘടനയ്ക്കുള്ള ഒരു ബ്ലൂ പ്രിന്റ് സംസ്ഥാനനേതൃത്വത്തിന്റെ മനസ്സിലുണ്ട്. അതിന് എഐസിസിയുടെ അംഗീകാരംവാങ്ങി മുന്നോട്ടുനീങ്ങാനാണ് സാധ്യത. ഡിസിസി പ്രസിഡന്റുമാരിലും ഉടനടി മാറ്റത്തിനാണ് സാധ്യത. ഇവരുടെ പ്രവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ട് എഐസിസിയുടെ മേശപ്പുറത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *