Your Image Description Your Image Description

നയ്പിഡാവ്: മ്യാൻമറിൽ സ്കൂളിനുനേരെ വ്യോമാക്രമണം. സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 20ലധികംപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മരിച്ചതിലധികവും സ്കൂൾ കുട്ടികൾ. മ്യാൻമറിലെ തബായിൻ ടൗൺഷിപ്പ് പ്രദേശത്താണ് ഇന്ന് രാവിലെ ആക്രമണം ഉണ്ടായത്. നിരവധി വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു. മിലിറ്ററി ഗവൺമെന്റോ രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളോ വ്യോമാക്രമണത്തെക്കുറിച്ചുള്ള വിശദ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

ഒരു ഫൈറ്റർ ജെറ്റ് സ്കൂളിനു നേർക്ക് ബോംബിടുകയായിരുന്നുവെന്ന് ആർമി ഭരണത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന വൈറ്റ് ഡെപെയിൻ പീപ്പിൾസ് ഡിഫൻസ് ഫോഴ്സ് അംഗം പറഞ്ഞു. 20 വിദ്യാർഥികളും 2 അധ്യാപകരുമാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.

2021ൽ ഓങ് സാൻ സൂചിയിൽ നിന്ന് ഭരണം പിടിച്ചെടുത്തു മുതൽ രാജ്യത്തു നിലനിൽക്കുന്ന സായുധ പോരാട്ടത്തെ നേരിടാൻ ആക്രമണങ്ങൾ നടത്തി വരുന്നുണ്ട്. 6600 ലധികം പൗരൻമാരാണ് ഇത്തരം ആക്രമണങ്ങളിൽ രാജ്യത്താകെ ഇതുവരെ കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *