Your Image Description Your Image Description
Your Image Alt Text

സാക്ഷാൽ രാഹുൽ ഗാന്ധി പറഞ്ഞിരിക്കുന്നു എന്നെ ഇനി മുതൽ രാഹുൽ എന്ന്മാ മാത്രം വിളിക്കണം അല്ലെങ്കിൽ രാഹുൽ മാങ്കൂട്ടത്തെ രാഹുൽ എന്ന് മാത്രം വിളിക്കരുത്, രാഹുൽ മാങ്കൂട്ടം എന്ന് തന്നെ വിളിക്കണം. അല്ലെങ്കിൽ ആളുകൾ തെറ്റിദ്ധരിക്കും. എന്താ കാര്യം

ശരിക്കും ഈ രാഹുൽ മാങ്കൂട്ടം എന്ന പേര് ഒറിജിനലോ അതോ വ്യാജമോ. ഒറിജിനലായിരിക്കാം അല്ലെ. എന്നാൽ കേട്ടോളൂ ഈ വസ്തുത കോടതി പറഞ്ഞത് കേട്ടു രാഹുൽ മാങ്കൂട്ടം ഞെട്ടിയില്ല, പക്ഷെ കോൺഗ്രീസുകാരെല്ലാം ഞെട്ടി. എന്താ കാര്യം. സംഗതി വീണ്ടും വ്യാജനാണ്. യൂത്ത് കോൺഗ്രസ് ഭാരവാഹി തിരെഞ്ഞെടുപ്പിൽ രാഹുൽ ഇറക്കിയ വ്യാജ ഐ ഡി കാർഡ് ശേഖരം കോടതിയും കണ്ടതാണല്ലോ. ഇതാ കഴിഞ്ഞ ദിവസം കന്റോൺമെന്റ് പോലീസ് അറസ്റ് ചെയ്തുചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി (മൂന്ന്) ന്റെ മുന്നിൽ ഹാജരാക്കിയപ്പോളും രാഹുൽ എടുത്തു വീശിയത് ഒരു വ്യാജ സർട്ടിഫിക്കറ്റ്. ഇത് പറഞ്ഞത് കോടതി തന്നെ കേട്ടോ,

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ ഈ പരാമർശം. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഇന്നലെ രാഹുലിന്റെ ജാമ്യഹർജി തള്ളിയത്തോടെ രാഹുൽ ജില്ലാ ജയിലിൽ റിമാൻഡിലാണ്.

സെക്രെട്ടറിയറ്റിനുമുന്നില അക്രമസംഭവത്തിനു ശേഷം ചികിത്സയിൽ കഴിഞ്ഞ സ്വകാര്യ ആശുപത്രിയിലെ മെഡിക്കൽ രേഖകൾ രാഹുൽ ജാമ്യത്തിനായി ഹാജരാക്കിയിരുന്നു. ഡിസ്ചാർജ് രേഖകളിൽനിന്നും കാര്യങ്ങൾ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് കോടതിയുടെ ഉത്തരവിൽ പറയുന്നു. ആശുപത്രിയുടെ പേരോ സീലോ ഡിസ്ചാർജ് രേഖകളിൽ ഇല്ലായിരുന്നു. ആരോഗ്യസ്ഥിതി മെച്ചമാണെന്നാണ് രേഖകളിൽ ഉണ്ടായിരുന്നത്. ഇതോടെയാണ് ആയ രേഖകളിൽ വാസ്തവമില്ലെന്നു കണ്ടു കോടതി അവ തള്ളിയത്. എന്നിട്ട് രാഹുലിന് വിശദമായ ആരോഗ്യ പരിശോധന നടത്തണമെന്ന് കോടതി നിർദേശിച്ചു. രാഹുലിന് അസുഖമോ മുറിവുകളോ ഇല്ലെന്ന് ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വ്യക്തമായി. തുടർന്നാണ് ജാമ്യം നിഷേധിച്ച് ഉത്തരവിട്ടത്. ഇനി അറസ്റ്റിലായ തിരക്കിൽ രാഹുലിന്റെ സഹായികൾ എങ്ങാനും യഥാർത്ഥ രേഖകൾ വ്യാജ രേഖകൾക്കിടയിൽ നിന്നും തിരഞ്ഞെടുക്കാൻ മറന്നുപോയതാണോ എന്നറിയില്ല. യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാർച്ചിനിടെ ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമാണ് ഉണ്ടായതെന്നു കോടതി നിരീക്ഷിച്ചിരുന്നു.

അതുകൊണ്ടു തന്നെയാണ് സിപി എം സംസഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത് യുത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്തത് സ്വാഭാവിക നടപടിമാത്രമാണെന്ന് . കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ആരേയും അനുവദിക്കില്ല

രാഹുലിനെ ഹീറോയാക്കിയത് മാധ്യമങ്ങളാണ്.വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയാൽ ജാമ്യം കിട്ടില്ല. കേസ് അതിന്റെതായ രീതിയിൽ മുന്നോട്ട് പോകും. അക്രമത്തിന് ആഹ്വാനം ചെയ്ത പ്രതിപക്ഷ നേതാവാണ് ഒന്നാം പ്രതി എന്നും സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞിട്ടുണ്ട്. അതിനു മാത്രം മറുപടിയില്ല പ്രതിപക്ഷ നേതാവിന്.

Leave a Reply

Your email address will not be published. Required fields are marked *