Your Image Description Your Image Description

മുഹമ്മ: കേരള ഭാഗ്യക്കുറിയുടെ തിങ്കളാഴ്ച നറുക്കെടുത്ത ഭാഗ്യതാര ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ ഒരുകോടി രൂപ തൊഴിലുറപ്പു തൊഴിലാളിക്ക്. കഞ്ഞിക്കുഴി പഞ്ചായത്ത് 11-ാം വാർഡ് ആനക്കാട്ടിൽ ഷൈലജയ്ക്കാണ് ലോട്ടറി അടിച്ചത്.

മുഹമ്മയിൽ ബിയു 870939 നമ്പരിലെ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. ആര്യക്കര, അറവുകാട് ക്ഷേത്രങ്ങളിൽ ശാന്തിക്കാരനായിരുന്ന പരേതനായ കുഞ്ഞപ്പൻ ശാന്തിയുടെ ഭാര്യയാണ്.ഭാഗ്യക്കുറി വിൽപ്പനക്കാരി മേലാപ്പള്ളിൽ വത്സലയിൽനിന്നാണ് ഷൈലജ ടിക്കറ്റെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *