Your Image Description Your Image Description
Your Image Alt Text

ലണ്ടൻ: ഇന്ത്യ എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യൻ താരത്തെ തന്നെ ബാറ്റിംഗ് കള്‍സട്ടന്‍റായി നിയോഗിച്ച് ആരാധകരെ ഞെട്ടിച്ച് ഇംഗ്ലണ്ട്. ഇന്ത്യൻ താരമായ ദിനേശ് കാര്‍ത്തിക്കിനെയാണ് ഇംഗ്ലണ്ട് എ  ടീമിന്‍റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്‍റായി നിയമിച്ചത്. ഈ മാസം അവസാനം തുടങ്ങുന്ന ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള മുന്നൊരുക്കമായാണ് ഇംഗ്ലണ്ട് എ ടീം ഇന്ത്യ എ ടീമിനെതിരെ രണ്ട് ടെസ്റ്റുകളടങ്ങിയ അനൗദ്യോഗിക പരമ്പര കളിക്കുന്നത്.

ഇന്ത്യ എക്കെതിരായ പരമ്പരയിലെ ആദ്യ ഒമ്പത് ദിവസങ്ങളിലായിരിക്കും ദിനേശ് കാര്‍ത്തിക്ക് ഇംഗ്ലണ്ട് എ ടീമിന്‍റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്‍റായി പ്രവര്‍ത്തിക്കുക. ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്നാടിനായി രഞ്ജി ട്രോഫിയില്‍ കളിക്കുന്ന ദിനേശ് കാര്‍ത്തിക്ക് ഇതിനുശേഷം രഞ്ജി ട്രോഫി കളിക്കാനായി മടങ്ങും. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിന്‍റെ താരം കൂടിയാണ് ദിനേശ് കാര്‍ത്തിക്.

ഇന്ത്യൻ സാഹചര്യങ്ങളെക്കുറിച്ചും സ്പിന്നര്‍മാര്‍ക്ക് സഹായം കിട്ടുന്ന പിച്ചുകളില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്നതിനെക്കുറിച്ചുമുള്ള ഉപദേശങ്ങള്‍ ബാറ്റിംഗ് കണ്‍സള്‍ട്ടന്‍റ് എന്ന നിലയില്‍ ദിനേശ് കാര്‍ത്തിക് ഇംഗ്ലണ്ട് എ ടീം താരങ്ങള്‍ക്ക് നല്‍കും. ഇംഗ്ലണ്ട് എ ടീമിന് സ്പിന്‍ ഉദപേശകനായി മുന്‍ ഇംഗ്ലണ്ട് താരം ഗ്രെയിം സ്വാനിനെയും നിയമിച്ചിട്ടുണ്ട്.

ലങ്കാഷെയര്‍ താരം ജോഷ് ബോനണ്‍ ആണ് ഇന്ത്യ എ ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് എ ടീമിനെ നയിക്കുന്നത്. ഇംഗ്ലണ്ട് ടെസ്റ്റ് ടീമില്‍ കളിച്ചിട്ടുള്ള അലക്സ് ലീസ്, മാറ്റ് പോട്ട്സ്, മാറ്റ് ഫിഷര്‍ എന്നിവരും എ ടീമിലുണ്ട്. അഭിമന്യു ഈശ്വരനാണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്. നാളെ ദ്വിദിന സന്നാഹ മത്സരത്തോടെയാണ് ഇംഗ്ലണ്ട്-എ ഇന്ത്യ എ പരമ്പര തുടങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *