Your Image Description Your Image Description
Your Image Alt Text

എം വിജിൻ എംഎൽഎയോട് പ്രോട്ടോക്കോൾ പാലിക്കാതെ മോശമായി പെരുമാറിയെന്ന് കണ്ടെത്തിയ കണ്ണൂർ ടൗൺ എസ് ഐ അവധിയിൽ പ്രവേശിച്ചു. വിജിൻ എംഎൽഎയോട് കയർത്ത എസ്‌ഐക്കെതിരെ നടപടിക്കായി ഫയൽ നീങ്ങുന്നതിനിടെയാണ് അവധി. പത്ത് ദിവസത്തേക്കാണ് അവധിയിൽ പ്രവേശിച്ചിരിക്കുന്നത്.

എസ്‌ഐ ഷമീൽ പ്രോട്ടോകോൾ ലംഘിച്ച് എംഎൽഎയോട് മോശമായി പെരുമാറിയെന്നാണ് കണ്ടെത്തൽ. സംഭവം നടന്ന് 7 ദിവസം പിന്നടുമ്പോഴാണ് എസ്‌ഐയുടെ അവധി.

Leave a Reply

Your email address will not be published. Required fields are marked *