Your Image Description Your Image Description
Your Image Alt Text

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​ർ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ അ​ഴി​മ​തി കേ​സി​ൽ നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് മു​തി​ര്‍​ന്ന നേ​താ​വും ജ​മ്മു​കാ​ഷ്മീ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഫ​റൂ​ഖ് അ​ബ്ദു​ള്ള​യ്ക്ക് ഇ​ഡി നോ​ട്ടീ​സ്. വ്യാ​ഴാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നാ​ണ് നോ​ട്ടീ​സി​ൽ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.‌ 86കാ​ര​നാ​യ അ​ബ്ദു​ള്ള​യോ​ട് ശ്രീ​ന​ഗ​റി​ലെ ഇ​ഡി ഓ​ഫീ​സി​ൽ എ​ത്ത​ണ​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​കേ​സി​ൽ നേ​ര​ത്തെ​യും ഫ​റൂ​ഖ് അ​ബ്ദു​ള്ള​യെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഫ​റൂ​ഖ് അ​ബ്ദു​ള്ള ജ​മ്മുകാ​ഷ്മീ​ര്‍ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ആ​യി​രു​ന്ന കാ​ല​ത്തെ 43 കോ​ടി​യു​ടെ ക്ര​മ​ക്കേ​ട് ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ന​ട​പ​ടി.

Leave a Reply

Your email address will not be published. Required fields are marked *