Your Image Description Your Image Description
Your Image Alt Text

നോയിഡ: ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവ എൻജിനീയർ ഹൃദയാഘാതത്തെ തുടർന്ന് മൈതാനത്ത് കുഴഞ്ഞുവീണ് മരിച്ചു. വികാസ് നേഗി (34) എന്നയാളാണ് മരിച്ചത്.  ഞായറാഴ്ച നോയിഡയിലാണ് സംഭവം നടന്നത്.  റണ്ണെടുക്കാൻ ഓടുന്നതിനിടെ, പാതിവഴിയിൽ കുഴഞ്ഞുവീഴുകയായിരുന്നു.

മറ്റു കളിക്കാര്‍ ഓടിയെത്തി ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിവൻ രക്ഷിക്കാനായില്ല. വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. വികാസിന് നേരത്തെ കോവിഡ് ബാധിച്ചിരുന്നുവെങ്കിലും ആരോഗ്യവാനായിരുന്നുവെന്നാണ് റിപ്പോർട്ട്. നോയിഡയിലും ഡൽഹിയിലും ക്രിക്കറ്റ് കളിക്കുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *