Your Image Description Your Image Description
Your Image Alt Text

അയോദ്ധ്യ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്‌ക്ക് രണ്ടാഴ്ച മുമ്പ് അയോദ്ധ്യയിലെ ഹോട്ടൽ റൂം ബുക്കിംഗിൽ 80 ശതമാനം വർധനയുണ്ടായി. ഹോട്ടലിലെ ഒരു ദിവസത്തെ മുറിയ്‌ക്ക് എക്കാലത്തെയും ഉയർന്ന നിരക്കാണ് ഇപ്പോൾ ഈടാക്കുന്നത്. ചില ആഡംബര മുറികളുടെ വാടക ഒരു ലക്ഷം രൂപയായി ഉയർന്നു.

നിരക്കിൽ ഇത്രയും വലിയ വർധനയുണ്ടായിട്ടും ഹോട്ടൽ ബുക്കിംഗ് ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ് എന്നതാണ് പ്രത്യേകത. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഏകദേശം 3 മുതൽ 5 ലക്ഷം വരെ ആളുകൾ അയോദ്ധ്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. അയോദ്ധ്യയിലെ ഒട്ടുമിക്ക ഹോട്ടലുകളും നിറഞ്ഞിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *