Your Image Description Your Image Description

ഡല്‍ഹി: സോവിയറ്റ് യൂണിയന്റെ കാലഘട്ടത്തിലെ ബഹിരാകാശ പേടകം കോസ്‌മോസ് 482 ഭൂമിയില്‍ തകര്‍ന്നുവീണതായി സ്ഥിരീകരണം. 53 വര്‍ഷം പഴക്കമുള്ള ശീതയുദ്ധകാലത്തെ സോവിയറ്റ് ബഹിരാകാശ പേടകമാണ് ഭൂമിയില്‍ പ്രവേശിച്ച ശേഷം കടലില്‍ വീണത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.24ന് ബഹിരാകാശ പേടകം ഇന്ത്യന്‍ മഹാസമുദ്രത്തിലെ മധ്യ ആന്‍ഡമാന്‍ ദ്വീപിന് 560 കിലോമീറ്റര്‍ സമീപത്താണ് പേടകം വീണത്. 1972-ല്‍ വിക്ഷേപിച്ച പേടകം തകരാറിലാവുകയും 53 വര്‍ഷം ഭ്രമണപഥത്തില്‍ തുടരുകയും ചെയ്തു. ദിവസങ്ങളോളം നീണ്ടുനിന്ന ഊഹാപോഹങ്ങള്‍ക്ക് ശേഷം, മെയ് 10 ഭൂമിയില്‍ തകര്‍ന്നുവീണുവെന്ന് റഷ്യയുടെ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസ് സ്ഥിരീകരിച്ചു. ഭൂമിയില്‍ കരയില്‍ പതിച്ചേക്കാം എന്ന അഭ്യൂഹമുയര്‍ന്നിരുന്നു. ഓട്ടോമേറ്റഡ് വാണിംഗ് സിസ്റ്റം ബഹിരാകാശ പേടകം തിരിച്ചെത്തിയത് സ്ഥിരീകരിച്ചെന്ന് റോസ്‌കോസ്മോസ് പറഞ്ഞു. 1972-ല്‍ വിക്ഷേപിക്കപ്പെട്ട കോസ്‌മോസ് 482, 500 കിലോയില്‍ താഴെ ഭാരമുള്ളതായിരുന്നു.

ശുക്രനിലേക്കുള്ള യാത്രാമധ്യേ തകരാറിലായി. ടൈമറുമായുള്ള പ്രശ്‌നത്തിന്റെ ഫലമായി എഞ്ചിന്‍ നേരത്തെ പ്രവര്‍ത്തന രഹിതമായി. പിന്നീട് അരനൂറ്റാണ്ടിലേറെ ഭൂമിയുടെ ഭ്രമണപഥത്തില്‍ കുടുങ്ങി. ശുക്രനിലെ ത്വരണം, ഉയര്‍ന്ന മര്‍ദ്ദം, അതിശക്തമായ ചൂട് എന്നിവയെ ചെറുക്കുന്ന തരത്തിലാണ് പേടകം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നതിനാല്‍, ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ മിക്ക ബഹിരാകാശ വസ്തുക്കളും അതിജീവിക്കാന്‍ സാധ്യത കുറവാണെന്ന് ശാസ്ത്രജ്ഞര്‍ പ്രവചിച്ചു. മെയ് 9 നും 13 നും ഇടയില്‍ ഏത് സമയത്തും അത് ഭൂമിയിലേക്ക് പതിക്കുമെന്ന് ഗവേഷകര്‍ പ്രവചിച്ചു. പിന്നീട്, നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും മെയ് 10 ന് പേടകം എത്തുമെന്ന് അറിയിച്ചു. ഭൂമധ്യരേഖയുടെ 52 ഡിഗ്രി വടക്കോ തെക്കോ വീഴുമെന്നായിരുന്നു പ്രവചനം.

Leave a Reply

Your email address will not be published. Required fields are marked *