Your Image Description Your Image Description

ഡൽഹി : പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതോടെ ലോകരാഷ്ട്രങ്ങൾക്കിടയിൽ അപമാനിതരായി അമേരിക്ക. ഡെണാൾഡ് ട്രംപിന്റെ നയതന്ത്ര വിജയമാണെന്ന അമേരിക്കയുടെ അവകാശവാദത്തിനേറ്റ കനത്ത തിരിച്ചടിയാണ് പാകിസ്ഥാന്റെ ഭാഗത്തെ നടപടി.

ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ കരാറിന് സമ്മതിച്ചെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ആണ് ലോകത്തെ ആദ്യം അറിയിച്ചത്.ഇന്ത്യയും വെടിനിർത്താൽ പ്രഖ്യാപിച്ചെങ്കിലും പിന്നിൽ മൂന്നാം കക്ഷിയില്ലെന്ന് വ്യക്തമാക്കി.

അമേരിക്കയുടെ വാക്കിന് പുല്ലുവില കൽപ്പിച്ച് പാകിസ്ഥാൻ അതിര്‍ത്തി മേഖലകളിലേക്ക് ഡ്രോണുകള്‍ വര്‍ഷിച്ചു. വെടിനിര്‍ത്തലിനുശേഷമുള്ള പാക് പ്രകോപനം ഇന്ത്യ-പാക് സംഘർഷം തുടങ്ങിയത് മുതൽ അനുനയ നീക്കങ്ങൾക്ക് ശ്രമിച്ച ട്രംപിനേറ്റ കനത്ത തിരിച്ചടിയായി ഈ സംഭവം.

 

Leave a Reply

Your email address will not be published. Required fields are marked *