Your Image Description Your Image Description

വിവാഹം കഴിഞ്ഞ് കുട്ടികളായ ശേഷം ട്രാൻസ് ആണെന്ന് പറയുന്നവരെ അം​ഗീകരിക്കാൻ പറ്റില്ലെന്ന് ട്രാൻസ് വുമൺ സീമ വിനീത്.ഇതിനെതിരെ ട്രാൻസ് കമ്മ്യൂണിറ്റിയിൽ നിന്നും എതിർപ്പ് വന്നു. കഴിഞ്ഞ ദിവസം തനിക്ക് ഭീഷണിയുണ്ടെന്ന് പറഞ്ഞ് സീമ ലെെവിൽ വരികയുമുണ്ടായി. തന്നെ വീട്ടിൽ കയറി തല്ലാനും വിവാഹം മുടക്കാനും പബ്ലിക് ​ഗ്രൂപ്പിൽ ചർച്ച നടക്കുന്നുണ്ടെന്നും പൊട്ടിക്കരഞ്ഞ് കൊണ്ട് സീമ വിനീത് പറയുകയുണ്ടായി.

അമയ പ്രസാ​ദ് എന്നയാളെയാണ് സീമ വിനീത് വിമർശിച്ചത് . അവരുടേത് ട്രാൻസ് കമ്മ്യൂണിറ്റിയിലെ അമ്മ-മകൾ ബന്ധമായിരുന്നു. അവരെ സീമ മാനസികമായി ഉപദ്രവിച്ച് വ്യക്തിഹത്യ ചെയ്യുന്നതിനോട് ഒരിക്കലും യോജിക്കുന്നില്ല. ഞാനിന്ന് നല്ല നിലയിലെത്തിയെന്ന് പറഞ്ഞ് താഴെ നിൽക്കുന്നവരെ പുച്ഛിച്ചാണോ കാണേണ്ടത്. ആ നിലപാട് ശരിയല്ല. വന്ന വഴി മറക്കരുതെന്നാണ് സീമ വിനീത് ഉൾപ്പെടെയുള്ളവരോട് പറയാനുള്ളതെന്നും അനുരുധ്യ വ്യക്തമാക്കി.ഒരാളെ ഇറിറ്റേറ്റ് ചെയ്ത് കൊണ്ടാണോ നിലപാടെടുക്കുക.

നിലപാട് സത്യസന്ധമായി പറഞ്ഞ് അതിനടിയിൽ പേരോ ഒപ്പോ ആണ് സാധാരണ ഇടുക. എന്നാൽ സീമയുടെ കുറിപ്പിൽ അവസാനം തെറി വാക്കാണ്. കൂടെ നിൽക്കുന്നവർ കയറി വരുമ്പോൾ അവരെ അടിച്ചമർത്താനല്ല നോക്കേണ്ടത്. ഞങ്ങളുടെ കൾച്ചറിനകത്തുള്ള പ്രശ്നമാണത്. അമ്മ-മക്കൾ റിലേഷനാണെന്നൊക്കെ പറയും. എന്നാൽ അവർ സർജറി ചെയ്ത് അഞ്ചാറ് വർഷം കൊണ്ട് മാറ്റങ്ങൾ വരുമ്പോൾ അപ്പോൾ തന്നെ കുശുമ്പ് വരുമെന്നും അനുരുധ്യ തുറന്നടിച്ചു. ഒന്നടങ്കം ഒരു കമ്മ്യൂണിറ്റിയെ ആക്ഷേപിക്കുന്ന തരത്തിലാണ് സീമ വിനീത് സംസാരിച്ചത്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *