Your Image Description Your Image Description

പുതിയ മാർപ്പാപ്പയായി സ്ഥാനമേറ്റെടുത്ത ലിയോ പതിനാലാമന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഊഷ്മളമായ അഭിനന്ദനങ്ങൾ നേർന്നു. ലോകജനതകൾക്കിടയിൽ, അവരുടെ വിശ്വാസങ്ങളും മതങ്ങളും പരിഗണിക്കാതെ, ധാരണ, സംഭാഷണം, സഹവർത്തിത്വം എന്നിവയുടെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്റെ ഭാവി ദൗത്യങ്ങളിൽ ആത്മാർഥമായ ആശംസകൾ നേരുകയണെന്ന് സന്ദേശത്തിൽ സുൽത്താൻ പറഞ്ഞു.

വത്തിക്കാനിൽ നടന്ന കോൺക്ലേവിലെ രണ്ടാം ദിനത്തിൽ നാലാം റൗണ്ട് വോട്ടെടുപ്പിലാണ് പുതിയ പാപ്പയെ തിരഞ്ഞെടുത്തത്. അമേരിക്കയിൽ നിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് ആണ് പുതിയ പാപ്പ. ലിയോ പതിനാലാമൻ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുക. അമേരിക്കയിൽനിന്നുള്ള ആദ്യ മാർപാപ്പയാണ് അദ്ദേഹം. 1955 സെപ്റ്റംബര്‍ 14ന് ഷിക്കാഗോയിലാണ് ജനനം. 2023ൽ കര്‍ദിനാളായി.

 

Leave a Reply

Your email address will not be published. Required fields are marked *