Your Image Description Your Image Description

കൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. കഴിഞ്ഞ ദിവസവും സ്വർണവില ഉയർന്നിരുന്നു. ഗ്രാമിന് 30 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 9045 രൂപയായാണ് ഉയർന്നത്. പവന്റെ വിലയിൽ 240 രൂപയുടെ വർധനയായി. പവന്റെ വില 72360 രൂപയായാണ് കൂടിയത്.

ലോക വിപണിയിലും സ്വർണത്തിന് വില വർധനയുണ്ടായത്. ഒരു ശതമാനം ഉയർച്ചയാണ് സ്വർണത്തിനുണ്ടായത്. സ്​പോട്ട് ഗോൾഡിന്റെ വില 1.1 ശതമാനം ഉയർന്ന് ഔൺസിന് 3,340.29 ഡോളറായി ഉയർന്നു. ഈ ആഴ്ച സ്വർണത്തിന് 3.1 ശതമാനം വില വർധനയുണ്ടായി.

ഈ വർഷം മാത്രം​ ലോകവിപണിയിൽ സ്വർണത്തിന്റെ വില 27 ശതമാനം ഉയർന്നിരുന്നു. യു.എസ് ഗോൾഡ് ഫ്യൂച്ചറിന്റെ വില 1.1 ശതമാനം ഉയർന്ന് 3,344 ഡോളറായി. കഴിഞ്ഞ ദിവസം ഡോളർ ഇൻഡക്സ് 0.3 ശതമാനം ഇടിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *