Your Image Description Your Image Description

ഡല്‍ഹി: പാക് പ്രകോപനങ്ങൾക്ക് കനത്ത തിരിച്ചടി നൽകി ഇന്ത്യ. പാകിസ്താൻറെ മൂന്ന് വ്യോമതാവളങ്ങള്‍ക്കുനേരെ ആക്രമണം നടത്തി. മൂന്ന് വ്യോമതാവളങ്ങളെ ഇന്ത്യ ആക്രമിച്ചതായി പാക് സൈനിക വക്താവ് ലഫ്. ജനറല്‍ അഹമ്മദ് ഷരീഫ് ചൗധരി സ്ഥിരീകരിച്ചു. അതേസമയം ശനിയാഴ്ച രാവിലെ പത്തുമണിക്ക് ഇന്ത്യൻ സെെന്യം മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.

അതെ സമയം, ഭീകരാക്രമണത്തിൽ ജമ്മു കശ്മീരിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത അവലോകന യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. രജൗരിയിൽ വെച്ചാണ് ഉദ്യോ​ഗസ്ഥൻ മരിച്ചത്. രജൗരി ന​ഗരത്തിലുണ്ടായ പാക് ഷെല്ലാക്രമണത്തിലാണ് അഡീഷണൽ ജില്ലാ വികസന കമ്മീഷണർരാജ് കുമാർ താപ്പ കൊല്ലപ്പെട്ടതെന്ന് ഒമർ അബ്ദുള്ള പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *