Your Image Description Your Image Description

ന്ത്യൻ പ്രീമിയർ ലീഗിൽ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ലഖ്‌നൗ ക്യാപ്റ്റന്‍ റിഷഭ് പന്തിനെ പിന്തുണച്ച് പേസര്‍ മായങ്ക് യാദവ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ പന്ത് സമ്മര്‍ദ്ദത്തിലാണെന്ന് തനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്നാണ് യാദവിന്റെ പ്രതികരണം. സീസണില്‍ ടീമിന്റെ പ്രകടനത്തെക്കുറിച്ചും മായങ്ക് യാദവ് സംസാരിച്ചു.

‘ഡല്‍ഹിയില്‍ ഞങ്ങള്‍ ഒരേ ക്ലബ്ബില്‍ കളിക്കുന്നതിനാല്‍ റിഷഭ് ഭയ്യയെ എനിക്ക് കുറച്ചു കാലമായി അറിയാം. പരസ്പരം സംസാരിക്കുമ്പോഴെല്ലാം അദ്ദേഹം സമ്മര്‍ദ്ദത്തിലാണെന്ന് എനിക്ക് തോന്നിയിട്ടില്ല. മത്സരത്തെക്കുറിച്ചും സീസണിലെ സാഹചര്യത്തെക്കുറിച്ചും എതിര്‍ ടീമിലെ ബാറ്റര്‍മാരെക്കുറിച്ചുമെല്ലാം വളരെ ആത്മവിശ്വാസത്തോടെയാണ് പന്ത് സംസാരിച്ചത്. മൈതാനങ്ങളും വിക്കറ്റുകളും വിലയിരുത്തുന്നതില്‍ ഞങ്ങള്‍ അല്‍പ്പം വൈകി. അവിടെ ഞങ്ങള്‍ക്ക് തെറ്റുകള്‍ സംഭവിച്ചുവെന്നും ഞാന്‍ അംഗീകരിക്കുന്നു. പക്ഷേ ഞങ്ങള്‍ക്ക് ഇനിയും മൂന്ന് മത്സരങ്ങളുണ്ട്. അത് ജയിച്ചാല്‍ പ്ലേ ഓഫിലേക്ക് കടക്കാന്‍ സാധ്യതയുണ്ട്,’ മായങ്ക് പറഞ്ഞു

ഈ സീസണില്‍ വളരെ നിരാശാജനകമായ പ്രകടനമാണ് ലഖ്‌നൗ ക്യാപ്റ്റന്‍ റിഷഭ് പന്ത് കാഴ്ച വെക്കുന്നത്. സീസണിലാകെ 11 മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ധസെഞ്ച്വറി അടക്കം 128 റണ്‍സ് മാത്രമാണ് പന്ത് നേടിയത്. വിക്കറ്റിന് പിന്നിലും നിരാശാജനകമായ പ്രകടനം പുറത്തെടുക്കുന്ന പന്തിന്റെ മോശം ഫോം വിമർശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന തുകയായ 27 കോടി രൂപയ്ക്കാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് റിഷഭ് പന്തിനെ ടീമിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *