Your Image Description Your Image Description

മേടം: വളരെ നല്ല ദിവസമായിരിക്കും. ജോലിയിൽ മികച്ച വിജയം നേടാനാകും. പഴയ നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾക്ക് നല്ല നേട്ടം പ്രതീക്ഷിക്കാം. ധനവരവുണ്ടാകും. അധിക വരുമാന സ്രോതസ്സുകൾ കണ്ടെത്തും. സ്വത്ത് സംബന്ധമായ പ്രശ്നത്തിൽ തീരുമാനമാകും. കോടതിയുടെ പരിഗണനയിലുള്ള കേസിൽ നിങ്ങൾക്കനുകൂലമായ തീരുമാനത്തിന് സാധ്യതയുണ്ട്.

​ഇടവം: ഇന്ന് അത്ര അനുകൂലമായ ഫലങ്ങളായിരിക്കില്ല. ജോലിയിൽ പല ബുദ്ധിമുട്ടുകളും ഉണ്ടാകും. നിങ്ങളുടെ ചില ശ്രമങ്ങൾ പരാജയപ്പെട്ടേക്കാം. ബിസിനസുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങൾ നടത്തുന്നവർ ജാഗ്രത പുലർത്തേണ്ടതുണ്ട്. സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം. കുടുംബത്തിലെ പ്രശ്നങ്ങൾ അവസാനിക്കും. ആരോഗ്യ കാര്യത്തിൽ അശ്രദ്ധ കാണിക്കരുത്. ബിസിനസ് മെച്ചപ്പെടുത്താൻ പുതിയ പദ്ധതികൾ നടപ്പിലാക്കിയേക്കും. പല പ്രതികൂല സാഹചര്യങ്ങളെയും മറികടക്കാൻ സാധിക്കും.

​മിഥുനം: ചില കുടുംബപ്രശ്‌നങ്ങൾ നിങ്ങളെ അലട്ടിയേക്കാം, എന്നാൽ തുറന്ന് സംസാരിച്ച് ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുന്നത് നന്നായിരിക്കും. ജോലിയിൽ നിന്ന് നല്ല ഫലങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകാറുന്നതിനാൽ ആവശ്യത്തിന് ചെലവിടാൻ സാധിക്കും. വരുമാനത്തിൽ സംതൃപ്തരായിരിക്കും. അൽപനേരം വിശ്രമത്തിനായി മാറ്റി വെക്കുന്നത് നന്നായിരിക്കും.

​കർക്കടകം: ജീവിതത്തിൽ സന്തോഷം അനുഭവപ്പെടും. കുടുംബത്തോടൊപ്പം സമയം ചെലവിടാൻ സാധിക്കും. നിങ്ങളുടെ മനസിലെ ചിന്തകൾ പ്രിയപ്പെട്ടവരുടെ പങ്കുവെക്കുന്നത് നന്നായിരിക്കും. ജോലിയിൽ അർപ്പണബോധത്തോടെ പ്രവർത്തിച്ചാൽ മികച്ച നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തികമായും നേട്ടങ്ങൾ ഉണ്ടാകുന്ന ദിവസമാണ്. നിങ്ങളുടെ ചില ആഗ്രഹങ്ങൾ ഇന്ന് നിറവേറ്റാൻ സാധിക്കും.

​ചിങ്ങം: ചില അസാധാരണ സാഹചര്യങ്ങളെ നേരിടേണ്ടി വരും. ജോലിയിൽ പൂർണ്ണ ശ്രദ്ധ ആവശ്യമാണ്. ആലോചിച്ച് വേണം ഇന്ന് ഓരോ തീരുമാനവുമെടുക്കാൻ. ബിസിനസ് ചെയ്യുന്നവർ സാമ്പത്തിക ഇടപാടുകളിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ജോലി തേടുന്നവർക്ക് പല അവസരങ്ങളും ലഭിച്ചേക്കാം. ജോലിക്കാരായവർക്ക് ഒരു പുതിയ പ്രൊജക്റ്റിന്റെ ഭാഗമാകാൻ സാധിക്കും.

​കന്നി: ഇന്ന് ഉയർച്ച താഴ്ചകൾ നിറഞ്ഞ ദിവസമായിരിക്കും. പല തരത്തിലുള്ള ചിന്തകൾ ഇന്ന് നിങ്ങളുടെ മനസിനെ അലട്ടിയേക്കാം. ഇതിൽ നിന്നെല്ലാം മനസിനെ സ്ഥിരമായി നിർത്താൻ സാധിക്കണം. കുടുംബപ്രശ്നങ്ങളിൽ മനസ് അസ്വസ്ഥമായിരിക്കും. ഏത് പ്രതികൂല സാഹചര്യങ്ങളെയും നേരിടാൻ സജ്ജരായിരിക്കണം. ജോലിയിൽ കഠിനാദ്ധ്വാനം ആവശ്യമായി വരും. സാമ്പത്തികമായി നേട്ടമുണ്ടാകുന്ന ദിവസമാണ്.

​തുലാം: ഇന്ന് വളരെ നല്ല ഫലങ്ങൾ ലഭിക്കുന്ന ദിവസമായിരിക്കും. ജോലിയിൽ നിങ്ങൾക്ക് മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിക്കുകയും മേലുദ്യോഗസ്ഥർ നിങ്ങളെ പ്രശംസിക്കുകയും ചെയ്യും. പ്രമോഷൻ, ശമ്പള വർദ്ധനവ് തുടങ്ങിയ നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. പുതിയ സൗഹൃദങ്ങൾ ഉണ്ടാകാനിടയുണ്ട്. ആരോഗ്യ കാര്യത്തിൽ നിലനിന്നിരുന്ന ആശങ്ക മാറും. ബിസിനസിൽ പുതിയ പദ്ധതികൾ നടപ്പിലാക്കും. ജീവിതത്തിൽ സന്തോഷം നിറയുന്നതായി അനുഭവപ്പെടും.

​വൃശ്ചികം: ബിസിനസിൽ പുതിയ സാധ്യതകൾ കണ്ടെത്തും. ആരോഗ്യം മെച്ചപ്പെടും. ബന്ധുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പിന്തുണ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിലനിൽക്കും. ജോലിക്കാർക്ക് തിരക്കേറിയ ദിവസമാകാനിടയുണ്ട്. സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്നവർക്ക് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. വർധിച്ചുവരുന്ന ചെലവുകൾ നിയന്ത്രിക്കേണ്ടതുണ്ട്. ധൃതിപ്പെട്ട് ചെയ്തുതീർക്കുന്ന ജോലിയിൽ തെറ്റ് സംഭവിക്കാനിടയുണ്ട്.

​ധനു: ഇന്ന് ഗുണകരമായ ദിവസമായിരിക്കും. നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന നിരവധി അവസരങ്ങളുണ്ടാകും. ജോലി തേടുന്നവർക്ക് മികച്ച പല അവസരങ്ങളും ലഭിക്കും. കഠിനാദ്ധ്വാനത്തിന്റെ ഫലം ലഭിക്കും. ബിസിനസ് ചെയ്യുന്നവർക്ക് നേട്ടമുണ്ടാകുന്ന ദിവസമാണ്. ധനനേട്ടം ഉണ്ടാകും. തിരക്കേറിയ ദിവസത്തിനൊടുവിൽ വൈകുന്നേരം പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവിടുന്നത് ആശ്വാസകരമാകും.

​മകരം: ജോലിയിൽ ചില പ്രതികൂല മാറ്റങ്ങൾ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ വീഴ്ച കാണാൻ ആഗ്രഹിക്കുന്നവരുടെ നീക്കങ്ങളെ കരുതിയിരിക്കണം. ആരെയും അന്ധമായി വിശ്വസിക്കരുത്. കുടുംബ പ്രശ്നങ്ങൾ ശാന്തമായി തീർക്കാൻ ശ്രമിക്കുക. അമിത കോപം നിങ്ങളുടെ ജോലിയെയും ബാധിച്ചേക്കാം. ഇന്ന് ചെലവുകൾ വർധിക്കാനിടയുള്ളതിനാൽ സൂക്ഷിക്കുക. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനായി കുറച്ച് സമയം നീക്കി വെക്കാവുന്നതാണ്.

​കുംഭം: ഇന്ന് അശുഭകരമായ ഫലങ്ങൾ ഉണ്ടാകാനിടയുണ്ട്. നിങ്ങളുടെ പ്രവർത്തികളിൽ പ്രത്യേകം ശ്രദ്ധിക്കുക. ഇന്ന് ഒരുതരത്തിലുള്ള നിക്ഷേപവും നടത്തരുത്. ശ്രദ്ധാപൂർവം ജോലി ചെയ്തില്ലെങ്കിൽ തെറ്റുകൾ സംഭവിച്ചേക്കാം. സാമ്പത്തിക ഇടപാടുകളിലും ഇന്ന് നിങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. സ്വത്ത് സംബന്ധമായ തീരുമാനം ഉണ്ടാകും. ദാമ്പത്യത്തിൽ വളരെ ശ്രദ്ധയോടെ മുന്നോട്ടു പോകുക. ആരോഗ്യ കാര്യത്തിലും ജാഗ്രത പാലിക്കേണ്ടതുണ്ട്.

​മീനം: അപകടകരമായ ജോലിയിൽ നിന്ന് വിട്ടുനിൽക്കണം. എല്ലാ കാര്യങ്ങളിലും ഇന്ന് ജാഗ്രത ആവശ്യമാണ്. തിടുക്കത്തിൽ വികാരാധീനരായി തീരുമാനങ്ങൾ എടുക്കരുത്. ശാന്തമായ പെരുമാറ്റം നിലനിർത്തുക. വഴക്കുകളും തെറ്റിദ്ധാരണകളും ഉണ്ടാകാനിടയുണ്ട്. സംയമനം കൈവിടാതിരിക്കുക. ബിസിനസ് ചെയ്യുന്നവർ വ്യക്തമായ ആശയവിനിമയം നടത്താൻ ശ്രദ്ധിക്കുക. സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കാനായി കുറച്ച് സമയം മാറ്റിവെക്കുക.

Leave a Reply

Your email address will not be published. Required fields are marked *