Your Image Description Your Image Description

മാലിന്യസംസ്കരണ രംഗത്ത് വരുംവര്‍ഷം ജില്ലയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നും മാലിന്യസംസ്കരണത്തോടുള്ള നമ്മുടെ കാഴ്ചപ്പാടിലും സമീപനത്തിലും മാറ്റം വരേണ്ടതുണ്ടെന്നും ജില്ലാ കളക്ടർ അലക്സ്‌ വർഗീസ് പറഞ്ഞു. ആലപ്പുഴ ബീച്ചിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വമിഷൻ എന്നിവ സംയുക്തമായി ‘ശുചിത്വം പുതിയ ഘട്ടത്തിലേക്ക് ‘ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിഷ്കൃത സമൂഹത്തിൽ മാലിന്യസംസ്കരണം സുപ്രധാന വിഷയാണ്. ഈ മേഖലക്ക് കൂടുതൽ ഊന്നൽ നൽകണം. ജില്ലയിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങള്‍ കാര്യക്ഷമമായി തന്നെ മുന്നോട്ടു പോകുന്നുണ്ട്. നിലവിൽ രണ്ട് മാലിന്യ സംസ്കരണ പ്ലാന്റുകളും രണ്ട് മാലിന്യം ശേഖരിക്കാനുള്ള ടാങ്കറുകളുമാണുള്ളത്. ഇത് വർദ്ധിപ്പിച്ചാൽ മാത്രമേ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാവുകയുള്ളുവെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ശുചിത്വമിഷന്റെ സാനിറ്റേഷൻ വിദഗ്ധൻ എസ് വിപിൻ, സ്റ്റേറ്റ് കാമ്പയിൻ സെൽ എക്സിക്യൂട്ടീവ് അംഗം കെ കെ രവി എന്നിവർ വിഷയം അവതരിപ്പിച്ചു. ടാഗ്സ് ഫോറം ഡയറക്ടർ രോഹിത് ജോസഫ് മോഡറേറ്ററായി. പാനൽ ചർച്ചയിൽ മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി പി സംഗീത, ആലപ്പുഴ നഗരസഭ സ്ഥിരംസമിതി അധ്യക്ഷ എ എസ് കവിത, എൽഎസ്ജിഡി ജോയിൻ്റ് ഡയറക്ടർ എസ് ശ്രീകുമാർ, ശുചിത്വ മിഷൻ ഡെപ്യൂട്ടി ഡയറക്ടറും ജില്ല കോ ഓർഡിനേറ്ററുമായ കെ ജി ബാബു, ശുചിത്വമിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ മുഹമ്മദ്‌ കുഞ്ഞ് ആശാൻ, എൽഎസ്ജിഡി ഡെപ്യൂട്ടി ഡയറക്ടർ സി അലക്സ്, ഇന്റേണൽ വിജിലൻസ് ഓഫീസർ ഉദയസിംഹൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *