Your Image Description Your Image Description

വത്തിക്കാൻ സിസ്റ്റേയൻ ചാപ്പലില്‍ നിന്ന് വീണ്ടും കറുത്ത പുകയുയര്‍ന്നു. രണ്ടാം റൗണ്ടിലും മാര്‍പാപ്പയെ തെരഞ്ഞെടുക്കാനായില്ല. മാർപാപ്പയെ തെരഞ്ഞെടുത്തിട്ടില്ലെന്നു സൂചിപ്പിക്കുന്ന കറുത്ത പുകയാണ് ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3 മണിക്ക് സിസ്റ്റേയൻ ചാപ്പലിനു മുകളില്‍ ഘടിപ്പിച്ച പുകക്കുഴലില്‍ നിന്ന് ഉയർന്നത്.

89 വോട്ട് അഥവാ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കുന്നയാള്‍ ഫ്രാൻസിസ് മാർപാപ്പയുടെ അടുത്ത പിന്‍ഗാമിയാകും. ഒരു റൗണ്ട് വോട്ടെടുപ്പ് പൂർത്തിയാകുമ്ബോള്‍ സമവായം ആയില്ലെങ്കില്‍ ആ ബാലറ്റുകള്‍ കത്തിക്കും.

ഇതോടെയാണ് സിസ്റ്റേയൻ ചാപ്പലിന് മുകളിലുള്ള ചിമ്മിനിയിലൂടെ കറുത്ത പുക പുറത്തുവരുന്നത്. കറുത്ത പുക വരുന്നത്. കറുത്ത പുക വരുവാൻ ചില രാസ പദാർത്ഥങ്ങൾ കൂടി ബാലറ്റുകൾക്കൊപ്പം ഇട്ടു കത്തിയ്ക്കും .

വോട്ടെടുപ്പിനൊടുവില്‍ ഒരു കർദിനാളിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ സിസ്റ്റേയൻ ചാപ്പലിലെ ചിമ്മിനിയില്‍ക്കൂടി വെളുത്ത പുക വരും. അവസാനവോട്ടെടുപ്പിലെ ബാലറ്റുകള്‍ കത്തിക്കുന്നതിനൊപ്പം മറ്റുചില രാസവസ്തുക്കള്‍ കൂടി ചേർക്കുമ്ബോഴാണ് വെളുത്ത പുക വരുന്നത്. ഇതിനുശേഷം പുതിയ മാർപാപ്പയെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

വോട്ടവകാശമുള്ള 133 കർദിനാള്‍മാരാണു കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്.യൂറോപ്പില്‍ നിന്നും ഇറ്റലിയില്‍നിന്നുമാണ് ഏറ്റവും കൂടുതല്‍ കര്‍ദിനാളുമാരുള്ളത്. കേരളത്തിൽ നിന്നും മലങ്കര കത്തോലിക്കാ സഭയുടെ അധ്യക്ഷൻ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് ബാവ, കര്‍ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്, ഗോവ, ദാമന്‍ അതിരൂപതയുടെ ആര്‍ച്ച്‌ ബിഷപ്പ് ഫിലിപ്പ് നേരി, ഹൈദരാബാദ് അതിരൂപതയുടെ ആര്‍ച്ച്‌ ബിഷപ്പ് അന്തോണി പൂള എന്നിവരാണ് ഇന്ത്യയില്‍ നിന്ന് പങ്കെടുക്കുന്ന വോട്ടവകാശമുള്ള കര്‍ദിനാളുമാര്‍.

ആരായിയിരിക്കണം പുതിയ പോപ്പ് എന്ന് ചർച്ചകൾ നടത്തിയിട്ടില്ല. അത് കോൺക്ലെവിലും ഉണ്ടാകില്ല. അങ്ങനെ ഒരു പതിവ് കത്തോലിക്ക സഭയിലില്ല. അതിന്റെ ആവശ്യവും ഇല്ല. പുതിയ പാപ്പ ആദ്യമായി വന്ന്‌ സംസാരിക്കുന്ന വാതിൽ ഇന്നലെ റെഡ് കാർട്ടൻ ഇട്ട് അലങ്കരിച്ചിരിക്കുന്നു.

രാവിലെ സെന്റ്. പീറ്റേഴ്സ് ബസലിക്കയിൽ നടന്ന വിശുദ്ധ കുർബാനയിൽ കോൺക്ലെവിന് പോകുന്ന മുഴുവൻ കർദിനാൾമാരും പങ്കെടുത്തു. നിരവധി വിശ്വാസികൾ വിവിധ രാജ്യങ്ങളിൽ നിന്നും വത്തിക്കാനിലേക്കെത്തിയിട്ടുണ്ട് .

യാതൊരു ആശങ്കയും കർദിനാൾ മാർക്കില്ല , എല്ലാവര്ക്കും വലിയ പ്രതിക്ഷയാണുള്ളത് , സഭയെ നയിക്കുന്നത് കർത്താവായ ഈശോയാണ്. ഈശോയുടെ തുടർച്ചയാണ് സഭ. ഈ കാലഘട്ടത്തിന് യോജിച്ച വിശുദ്ധ പത്രോസ് ആരായിരിക്കണമെന്ന് പരിശുദ്ധ ആത്മാവ് വെളിപ്പെടുത്തും.
ആ വിശുദ്ധ വ്യക്തിയിലേയ്ക്ക് എത്തുമ്പോൾ വെളുത്ത പുകയിലൂടെ ആ സന്തോഷം ലോകം അറിയും.

Leave a Reply

Your email address will not be published. Required fields are marked *