Your Image Description Your Image Description

പഴയ ആനവണ്ടിയല്ല ഇനി കെഎസ്ആര്‍ടിസി. സ്മാർട്ട് യാത്രയാണ് ഇനി കെഎസ്ആര്‍ടിസിയിൽ വരുന്നത്. യാത്രക്കാര്‍ക്ക് സഹായകരമാകുന്ന പല പുതിയ പദ്ധതികളും കെഎസ്ആര്‍ടിസി അടുത്ത കാലത്തായി നടപ്പിലാക്കിയിട്ടുണ്ട്. അത്തരത്തില്‍ കെഎസ്ആര്‍ടിസിയുടെ പുത്തന്‍ സംവിധാനമാണ് സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ പദ്ധതി. ട്രെയിൻ യാത്രകളിൽ ട്രെയിൻ എവിടെ വരെ എത്തി എന്നൊക്ക ചെക്ക് ചെയുന്നത് പോലെ ഇനി മൊബൈലില്‍ ആപ്പ് തുറന്നാല്‍ ബസുകള്‍ എവിടെ എത്തി എന്നറിയാൻ കഴിയും.

എത്ര സമയംകൊണ്ട് സ്റ്റോപ്പിലെത്തും, ബസില്‍ സീറ്റ് ഒഴിവുണ്ടോ പിറകെ വരുന്ന ബസ്സുകള്‍ ഏതൊക്കെയാണ്. ഈ വിവരങ്ങളൊക്കെ ആപ്പിലൂടെ ലഭിക്കും. ഇതിനുള്ള സംവിധാനമാണ് വകുപ്പ് ഇപ്പോൾ ഒരുക്കുന്നത്. സീറ്റുകൾ ഒഴിവുണ്ടെങ്കില്‍ അപ്പോള്‍ തന്നെ ബുക്ക് ചെയ്യാനും അവസരം ഉണ്ട് .മൊബൈല്‍ ആപ്പിലൂടെയുളള കെഎസ്ആര്‍ടിസിയുടെ ലൈവ് ബസ്ട്രാക്കിംഗ് സംവിധാനം വളരെ വ്യത്യസ്തമാണ്. നാലായിരത്തിലധികം ബസിന്റെ വിവരങ്ങളും റൂട്ടും സമയവും ഒക്കെ ആപ്പില്‍ കൃത്യമായി ഉണ്ട്. സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ ഈ മാസം മുതൽ യാത്രക്കാർക്ക് ലഭ്യമാകും.

ഈ മാസം ആദ്യമാണ് കെഎസ്ആര്‍ടിസി ബസുകളില്‍ ഡിജിറ്റല്‍ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനം നിലവില്‍ വരുമെന്ന പ്രഖ്യാപനമുണ്ടായത്. എടിഎം കാര്‍ഡുകളിലൂടെയും ഓണ്‍ലൈന്‍ വാലറ്റുകളിലൂടെയും ബസുകളില്‍ ടിക്കറ്റെടുക്കാം. ദീര്‍ഘദൂര ബസുകള്‍ പുറപ്പെട്ട ശേഷവും ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാവും. ഇത് സംബന്ധിച്ച കമ്പ്യൂട്ടറൈസേഷന്‍ പൂര്‍ത്തിയായതായി മന്ത്രി ഗണേഷ്‌കുമാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *