Your Image Description Your Image Description
Your Image Alt Text

കർണാടകത്തിൽ മാലിന്യം കലർന്ന വെള്ളം കുടിച്ചതിനെത്തുടർന്ന് വീണ്ടും മരണം. വിജയനഗര ജില്ലയിലെ ഹൊസപേട്ടിൽ 66 വയസ്സുള്ള സ്ത്രീ മരിച്ചു. ഹൊസപേട്ട് ടൗണിലെ കരിഗനൂർ വാർഡിൽ താമസിക്കുന്ന ടി. സീതമ്മയാണ് മരിച്ചത്. 35 പേർ ആശുപത്രിയിൽ ചികിത്സതേടി.

സംഭവത്തിൽ വിജയനഗര ജില്ലയുടെ ചുമതലയുള്ള മന്ത്രി സമീർ അഹമ്മദ് ഖാൻ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി. ഹൊസപേട്ട് നഗരസഭാ കമ്മിഷണർ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. മാലിന്യം കലർന്ന വെള്ളം ഉള്ളിലെത്തിയതാണ് മരണത്തിനിടയാക്കിയതെന്ന് കളക്ടർ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, കുടിവെള്ളത്തിൽ മാലിന്യം കലർന്നതെങ്ങനെയെന്ന് വ്യക്തമായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *