Your Image Description Your Image Description
Your Image Alt Text

ചെങ്കടലിലും അറബിക്കടലിലും ആക്രമണം തുടർക്കഥയായതോടെ സുരക്ഷാവിന്യാസം ശക്തിപ്പെടുത്താൻ നാവികസേന.മുമ്പത്തെ ആറു യുദ്ധക്കപ്പലുകൾക്കൊപ്പം നാലെണ്ണംകൂടി വിന്യസിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും നാവികസേന അറിയിച്ചു. യുദ്ധക്കപ്പലുകളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യത്തിൽ സർക്കാരിന് നിർദേശം സമർപ്പിച്ചിട്ടുണ്ടെന്ന് നാവികസേനാമേധാവി അഡ്മിറൽ ആർ. ഹരികുമാർ വ്യക്തമാക്കിയതിനുപിന്നാലെയാണ് കൂടുതൽ സേനാവിന്യാസം.

ജി.പി.എസ്. ജാമറുകൾ ഉൾപ്പെടെയുള്ള ഡ്രോണുകളെ പ്രതിരോധിക്കാനുള്ള നടപടികൾ ഇതിനോടകം സജ്ജീകരിച്ചുകഴിഞ്ഞു. എന്തുവിലകൊടുത്തും കടൽക്കൊള്ള തടയാൻ നടപടിയെടുക്കാൻ നാവികോദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. സൊമാലിയൻ തീരത്തുനിന്ന് തട്ടിക്കൊണ്ടുപോയ എം.വി. ലീല നോർഫോക്ക് എന്ന നൈജീരിയൻ ചരക്കുകപ്പലിൽനിന്ന് 15 ഇന്ത്യക്കാരുൾപ്പെടെ 21 ജീവനക്കാരെയും വെള്ളിയാഴ്ച നാവികസേന രക്ഷപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *