Your Image Description Your Image Description
Your Image Alt Text

കലാലയങ്ങളിൽ റാഗിങ് തടയാൻ കഴിഞ്ഞില്ലെങ്കിൽ സ്ഥാപന മേധാവിയോ പ്രിൻസിപ്പലോ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരുമെന്ന് യു.ജി.സി.റാഗിങ്ങും ആത്മഹത്യാ കേസുകളും ഉണ്ടായാൽ പ്രിൻസിപ്പലും സർവകലാശാല രജിസ്ട്രാറും നേരിട്ട് ദേശീയ റാഗിങ് വിരുദ്ധ നിരീക്ഷണ സമിതിക്ക് മറുപടി നൽകണമെന്നും യു.ജി.സി. അറിയിച്ചു. പ്രവേശന സമയത്ത് കുട്ടികളിൽനിന്നും രക്ഷിതാക്കളിൽനിന്നും റാഗിങ്‌വിരുദ്ധ സത്യവാങ്മൂലം എഴുതിവാങ്ങണം. കലാലയങ്ങളിൽ റാഗിങ് വിരുദ്ധ സമിതികൾ, സ്ക്വാഡ്, സെൽ എന്നിവ രൂപവത്കരിക്കണം.

കാമ്പസിലെ പ്രധാനയിടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണം. റാഗിങ് വിരുദ്ധ സമിതിയുടെ നോഡൽ ഓഫീസറുടെ ഫോൺനമ്പറുകളും മെയിൽ ഐ.ഡി.യും പ്രദർശിപ്പിക്കണം. ബോധവത്കരണത്തിന് സെമിനാറുകൾ, കൗൺസലിങ് തുടങ്ങിയവ സംഘടിപ്പിക്കണം. പരാതികൾ 1800-180-5522 എന്ന ടോൾഫ്രീ നമ്പറിലൂടെയോ helpline @antiragging.in എന്ന വെബ്സൈറ്റിലൂടെയോ അറിയിക്കാമെന്ന്‌ യു.ജി.സി. അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *