Your Image Description Your Image Description

മഞ്ഞപ്ര; തിരുതനത്തിൽ കുടുംബ ട്രസ്റ്റിൻ്റെ 26-ാമത് വാർഷിക പൊതുസമ്മേളനം വിവിധ പരിപാടികളോടെ മഞ്ഞപ്ര മാർ സ്ലീവ ഫൊറോന പള്ളിയിൽ നടത്തി.കുടുംബാംഗംഫാ. അഖിൽ തിരുതനത്തിൽ വിശുദ്ധ കുർബാനക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.

ഫാ. പോൾ തിരുതനത്തിൽ ഫാ. പീറ്റർ തിരുതനത്തിൽ ഫാ. സിജോ തിരുതനത്തിൽ എന്നിവർ സഹകാർമ്മികരായിരുന്നു. തുടർന്ന് സിമിത്തേരിയിൽ മരിച്ച കുടുംബാംഗങ്ങൾക്കായി അനുസ്മരണ പ്രാർത്ഥന നടത്തി. പാരീഷ് ഹാളിൽ നടന്ന വാർഷിക സമ്മേളനം മഞ്ഞപ്ര ഫൊറോന വികാരി റവ. ഫാ. ഡോ. വർഗീസ് പൊട്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റ് പ്രസിഡൻറ് ടി.പി ജോസ് അധ്യക്ഷത വഹിച്ചു.ബിജോ ജോസഫ്, ടി.എം ഔസേഫ് , ടി.പി ബേബി, ജെറാർദ് ജോർജ്, ലിസി പയസ് , സിസ്റ്റർ ദീപ്തിമരിയ, സിസ്റ്റർ മേരി ജോസ്, സിസ്റ്റർ നയോമി എന്നിവർ പ്രസംഗിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം ചെയ്തു. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്, കലാപരിപാടികൾ, കൂപ്പൺ നറുക്കെടുപ്പ്, സമ്മാന വിതരണം സ്നേഹ വിരുന്ന് എന്നിവ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *