Your Image Description Your Image Description

​ഡൽഹി : ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​റി​ന്‍റെ ന​ട​പ​ടി വി​ശ​ദീ​ക​രി​ച്ച് സൈ​ന്യം.പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് വ്യക്തമായി തെളിഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പാകിസ്താനിലും പാക് അധീന കശ്മീരിലും കടന്നുകയറി ഇന്ത്യന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു വിദേശകാര്യ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍.

കേ​ണ​ല്‍ സോ​ഫി​യ ഖു​റേ​ഷി, വിം​ഗ് ക​മാ​ന്‍​ഡ​ര്‍ വ്യോ​മി​ക സിം​ഗ് എ​ന്നീ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സൈ​നി​ക ന​ട​പ​ടി​ക​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ച്ച​ത്. പു​ല​ര്‍​ച്ചെ 1:05നും 1:30​നും ഇ​ട​യി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

പാ​ക്കി​സ്ഥാ​നി​ലെ​യും പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ലെ​യും ഒ​മ്പ​ത് ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ള്‍ മാ​ത്രം ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.ഭീ​ക​ര​രു​ടെ റി​ക്രൂ​ട്ട് കേ​ന്ദ്ര​ങ്ങ​ളും പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളും ത​ക​ര്‍​ത്തു. ല​ഷ്‌​ക​ര്‍-​ഇ-​തൊ​യ്ബ, ജ​യ്‌​ഷെ മു​ഹ​മ്മ​ദ്, ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​ന്‍ എ​ന്നി​വ​രു​ടെ കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് സാ​ധാ​ര​ണ പാ​ക് പൗ​ര​ന്മാ​രെ ഒ​ഴി​വാ​ക്കാ​ന്‍ ഇ​ന്ത്യ പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചി​രു​ന്നു. പാ​ക്കി​സ്ഥാ​ന്‍റെ മി​ലി​ട്ട​റി കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ത്തി​ട്ടി​ല്ല. പാ​ക്കി​സ്ഥാ​ൻ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ആ​ക്ര​മ​ണ​ത്തി​ന് മു​തി​ർ​ന്നാ​ൽ തി​രി​ച്ച​ടി​ക്കാ​ൻ ഇ​ന്ത്യ​ൻ സേ​ന പൂ​ർ​ണ​മാ​യും സ​ജ്ജ​മാ​ണെ​ന്നും സൈ​ന്യം വ്യ​ക്ത​മാ​ക്കി.

അതെ സമയം, പഹൽ​ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ 70 ഭീകരർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം. ഒമ്പത് ഭീകരകേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങളിലാണ് ഇത്രയും ഭീകരരെ കൊലപ്പെടുത്തിയത്. ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

മസൂദ് അസ്ഹറിന്റെ സഹോദരി ഉൾപ്പെടെ 14 കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ചയാളുടെ ഭാര്യാ സഹോദരനും ആക്രമണത്തിൽ കൊല്ലപ്പെട്ട കുടുംബാംഗങ്ങളിൽ ഉൾപ്പെടുന്നുവെന്ന് പാക് മാധ്യമങ്ങള്‍ പറയുന്നു. അതേസമയം 32 പേരാണ് കൊല്ലപ്പെട്ടതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *