Your Image Description Your Image Description

ഡൽഹി : കശ്മീർ പഹൽഗാമിലെ ബൈസരൺവാലി വിനോദസഞ്ചാര കേന്ദ്രത്തിൽ ഉല്ലസിക്കാനെത്തിയ കുടുംബങ്ങളുടെ കണ്ണീർവീഴ്‌ത്തിയ ഭീകരാക്രമണത്തിന് ഇന്ത്യയുടെ മറുപടി നൽകിയത് ഓപ്പറേഷൻ‌ സിന്ദൂരിലൂടെയാണ്.ഭീകരരർ മതത്തിന്റെ അടിസ്ഥനത്തിൽ പുരുഷന്മാരെ തിരഞ്ഞുപിടിച്ചു ഭാര്യമാരുടെ മുൻപിൽ വെച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. വിധവകളായ സ്ത്രീകൾക്ക് നീതി നടപ്പാക്കുകയാണ് ഓപ്പറേഷൻ‌ സിന്ദൂറിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത്.

ഭാരതത്തിന്റെ മണ്ണിൽ നുഴഞ്ഞ് കയറി ഇന്ത്യക്കാരുടെ ജീവനെടുത്തവരെ വെറുതെ വിടില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കാണ് ഇവിടെ പാലിച്ചിരിക്കുന്നത്.പഹൽ​ഗാം ഭീകരാക്രമണത്തിന് മറുപടി നൽകുന്ന ഓപ്പറേഷന് സിന്ദൂർ എന്ന പേര് നൽകുമ്പോൾ ഇനിയൊരിക്കലും ഭീകരരുടെ കൈകളാൽ ഇന്ത്യൻ പുരുഷന്മാർ കൊല്ലപ്പെടില്ലെന്ന ഉറപ്പാക്കണം ഇന്ത്യൻ സൈന്യവും ഭരണകൂടവും ഭാരതത്തിലെ സ്ത്രീകൾക്ക് നൽകുന്നത്.

പുൽവാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനിൽ ഇന്ത്യ സർജിക്കൽ സ്ട്രൈക്ക് ‌നടത്തിയത് 12 ദിവസങ്ങൾക്ക് ശേഷമായിരുന്നെങ്കിൽ പഹൽ​ഗാമിന് പകരം ചോദിക്കാൻ ഇന്ത്യ കാത്തിരുന്നത് 16 ദിവസമാണ്. 2019 ഫെബ്രുവരി 14 നാണ് പുൽവാമയിൽ 40 ഇന്ത്യൻ സൈനികരെ പാക് പിന്തുണയുള്ള ഭീകരർ കൊലപ്പെടുത്തിയത്. 12 ദിവസത്തിനുശേഷം ഫെബ്രുവരി 26 ന് പാകിസ്ഥാനിലെ ബാലാക്കോട്ടിൽ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ ബോംബിട്ടു. ഇത്തവണ പഹൽഗാം ഭീകരാക്രമണത്തിനു 16–ാം ദിവസമാണ് ഇന്ത്യയുടെ തിരിച്ചടി. ബാലാക്കോട്ടിലെ ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക് പുലർച്ചെ 2.45 നും 4.05നും ഇടയിലായിരുന്നു. ഓപ്പറേഷൻ സിന്ദൂർ നടത്തിയതും അർധരാത്രിക്കു ശേഷമാണ്.സ്കാൽപ് മിസൈലുകൾ ഉപയോഗിച്ചാണ് ഇന്ത്യയുടെ സംയുക്ത സൈന്യം ഭീകരക്യാംപുകൾ തകർത്തത്.

ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ എന്നീ സംഘടനകളിലെ 900 ഓളം തീവ്രവാദികളെയാണ് ഓപ്പറേഷനിൽ ലക്ഷ്യമിട്ടത് .ശത്രുവിന്റെ ലക്ഷ്യത്തിൽ നേരിട്ട് പതിക്കുകയും അവിടെ സ്ഫോടനം നടത്തുകയും ചെയ്യുന്ന കാമികാസെ ഡ്രോണുകൾ ആണ് ഇന്ത്യ ഉപയോഗിച്ചത്.

കര,വ്യോമ-നാവികസേന സംയുക്ത നീക്കത്തിലൂടെ പാകിസ്താനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങളാണ് തകര്‍ത്തത്. 70 ഭീകരർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം. 80 പേര്‍ക്ക് പരുക്കേറ്റു. മുറിഡ്‌കെയിലെ ലഷ്‌കര്‍ ഭീകരകേന്ദ്രങ്ങളാണ് തകര്‍ത്തതെന്ന് സൈന്യം വ്യക്തമാക്കി.

ഇന്ത്യയ്ക്കെതിരായി കൂടുതല്‍ ആക്രമണങ്ങള്‍ വരാനിരിക്കുന്നതായി ഇന്റലിജന്‍സ് വൃത്തങ്ങൾ സൂചനകള്‍ നല്‍കി. അത് തടയാന്‍ ഇന്ത്യയുടെ പ്രത്യാക്രമണം നടത്തിയത്.തീവ്രവാദികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുന്നതിലാണ് ഇന്ത്യന്‍ സൈന്യം ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *