Your Image Description Your Image Description

നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ കഴിഞ്ഞ ദിവസം നടത്തിയ വിവാദ പ്രസ്താവനക്ക് പിന്നാലെ നിവിന്‍ പോളി വിവാദ വിഷയങ്ങളോട് പരോക്ഷമായി പ്രതികരിച്ചതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

‘പരസ്പരം സ്‌നേഹത്തിലും സമാധാനത്തിലും നല്ല ഹൃദയമുള്ള ആളായി ജീവിക്കണം. അങ്ങനെയുള്ള നിരവധി പേരുണ്ട്. അല്ലാത്തവരെയും കാണാറുണ്ട്. സ്വന്തം കാര്യം നോക്കുന്ന, ഭീഷണിയുടെ സ്വരം മുഴക്കുന്നവരും നമ്മുടെ മുന്നിലുണ്ട്. അവരോട് ഒരു കാര്യമാണ് പറയാനുള്ളത്. നല്ല ഹൃദയത്തിന് ഉടമയാകുക, സ്‌നേഹത്തിലും സന്തോഷത്തിലും മുന്നോട്ട് പോകാന്‍ നമുക്ക് എല്ലാവര്‍ക്കും സാധിക്കും’ നിവിന്‍ പോളി പറഞ്ഞു.

അതേസമയം വിവാദത്തിന് പിന്നാലെ താന്‍ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നത് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ വീണ്ടും രംഗത്തെത്തിയിരുന്നു. ഒരാളെ താരമാക്കുന്നതിന് മുൻകൈയ്യെടുക്കുന്നത് നിർമാതാക്കളാണ്. നമ്മൾ എന്തെങ്കിലും പറഞ്ഞാൽ അവരുടെ ഫാൻസ്‌, ആർമി, പി.ആർ വർക്ക് എല്ലാം ചേർന്ന് നമ്മളെ ആക്രമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *