Your Image Description Your Image Description

ഡല്‍ഹി: ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈന. ആണവശക്തികളായ അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷാവസ്ഥയില്‍ ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ.

ഇന്ത്യയും പാകിസ്താനും പരസ്പരം വേര്‍പെടുത്താന്‍ പറ്റാത്ത അയല്‍രാജ്യങ്ങളാണ്. നിലവിലെ സ്ഥിതിയില്‍ ആശങ്കയുണ്ടെന്നും എല്ലാത്തരത്തിലുമുള്ള ഭീകരവാദത്തെയും ചൈന എതിര്‍ക്കുന്നുവെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം, ഓപ്പറേഷന്‍ സിന്ദൂറിനെ പിന്തുണച്ച് ഇസ്രായേല്‍ രംഗത്തെത്തി. ഭീകരാക്രമണത്തില്‍ തിരിച്ചടിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് ഇസ്രായേല്‍ അറിയിച്ചു.

പാകിസ്താനെയും പാകിസ്താന്‍ കുടചൂടുന്ന ഭീകരരെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകൊണ്ടാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ തിരിച്ചടിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 1.44 നായിരുന്നു പാകിസ്താനെ ഞെട്ടിച്ച് ഇന്ത്യയുടെ തിരിച്ചടി. എന്നാല്‍, പുലര്‍ച്ചെ 1.24ന് വ്യക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയശേഷമായിരുന്നു പാകിസ്താനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുുള്ള ഇന്ത്യ ആക്രമണം അഴിച്ചുവിട്ടത്‌.

Leave a Reply

Your email address will not be published. Required fields are marked *