Your Image Description Your Image Description

ഡല്‍ഹി: പഹല്‍ഗാമിൽ പാക് ഭീകരർ നടത്തിയ ഭീകരാക്രമണത്തിന് ഇന്ത്യയുടെ ചുട്ടമറുപടി. “ഓപ്പറേഷന്‍ സിന്ദൂര്‍ ” സംയുക്ത സൈനിക ആക്രമണത്തിലൂടെ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒൻപത് കേന്ദ്രങ്ങളിലാണ് ഇന്ത്യ കനത്ത ആക്രമണം നടത്തിയത്.

പുലര്‍ച്ചെ 1.44നായിരുന്നു സൈന്യത്തിന്റെ തിരിച്ചടി. നീതി നടപ്പാക്കിയെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സമൂഹമാധ്യമത്തില്‍ സൈന്യം പ്രതികരിച്ചു.

ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിനായി ബുധനാഴ്ച രാവിലെ 10:30 മണിക്ക് വാര്‍ത്താസമ്മേളനം നടത്തുമെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പ്.

 

Leave a Reply

Your email address will not be published. Required fields are marked *