Your Image Description Your Image Description

എറണാകുളം : മഹാരാജാസ് കോളേജിലെ ജിയോളജി വിഭാഗത്തിൽ 2025-26 അധ്യയന വർഷത്തേക്ക് അതിഥി അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജിയോളജി വിഷയത്തിൽ ബിരുദാനന്തര ബിരുദം, പി എച്ച് ഡി, നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. പ്രവൃത്തിപരിചയം അഭിലഷണീയം.

നിശ്ചിതയോഗ്യതയുള്ളതും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലെക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തവരും ആയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി (ഒരു സെറ്റ് കോപ്പികളും സഹിതം) മെയ് 13 ന് രാവിലെ 11 മണിക്ക് നേരിട്ട് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.maharajas.ac.in. സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *