Your Image Description Your Image Description

ബെംഗളൂരു: സംസ്ഥാനത്ത് ഹിജാബ് നിരോധനം ഇല്ലെന്നും സ്ത്രീകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതെന്തും ധരിക്കാമെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം ഉടൻ പിൻവലിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.

മൈസൂരില്‍ ഒരു സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

“നിങ്ങള്‍ എങ്ങനെ വസ്ത്രം ധരിക്കണം, എന്ത് കഴിക്കണം എന്നത് നിങ്ങളുടെ ഇഷ്ടമാണ്. ഞാൻ എന്തിന് നിങ്ങളെ തടസ്സപ്പെടുത്തണം? ഹിജാബ് നിരോധനം നിലവിലില്ല. സ്ത്രീകള്‍ക്ക് ഹിജാബ് ധരിച്ച്‌ എവിടെയും പോകാം. നിരോധന ഉത്തരവ് പിൻവലിക്കാൻ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ,” അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് ധരിക്കാനും കഴിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. ഇഷ്ടമുള്ളത് ധരിക്കുകയും കഴിക്കുകയും ചെയ്യുക. എനിക്ക് ഇഷ്ടമുള്ളത് ഞാൻ കഴിക്കും, നിങ്ങള്‍ ഇഷ്ടമുള്ളത് നിങ്ങള്‍ കഴിക്കൂ. ഞാൻ മുണ്ട് ധരിക്കുന്നു, നിങ്ങള്‍ പാന്റും ഷര്‍ട്ടും ധരിക്കുന്നു. അതില്‍ എന്താണ് തെറ്റ്?”, അദ്ദേഹം ചോദിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *