Your Image Description Your Image Description

ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ കനത്ത മറുപടി നല്‍കിയതിനു പിന്നാലെ തെറ്റായ വാര്‍ത്തകളും വിവരങ്ങളും പടച്ചുവിട്ട് പാക് മാധ്യമങ്ങളും സര്‍ക്കാരും. ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിന് പിറകെ സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ ഒട്ടേറെ അവകാശവാദങ്ങളാണ് പാകിസ്ഥാൻ ഉന്നയിക്കുന്നത്.

ഇന്ത്യയില്‍ 15 സ്ഥലങ്ങളിൽ മിസൈല്‍ ആക്രമണം നടത്തിയെന്നും പാകിസ്താന്‍ തിരിച്ചടിച്ചുവെന്നുമൊക്കെ ചില സോഷ്യല്‍ മീഡിയ പോസ്റ്റുകൾ. ശ്രീനഗര്‍ വ്യോമതാവളത്തില്‍ പാക് സേന ആക്രമണം നടത്തിയെന്നും ഇന്ത്യന്‍ സൈനിക താവളം നശിപ്പിച്ചുവെന്നുമെല്ലാം അവകാശവാദങ്ങളുണ്ട്.

അതെ സമയം, ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട് നടത്തിയ ആക്രമണം പുലര്‍ച്ചെ 1.44-നായിരുന്നു. 1.24-ന് സൈന്യം സോഷ്യൽമീഡിയയിലൂടെ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു ആക്രമണം. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒന്‍പത് ഭീകര കേന്ദ്രങ്ങളിലാണ് മിസൈലാക്രമണത്തിൽ തകർത്തു.

Leave a Reply

Your email address will not be published. Required fields are marked *