Your Image Description Your Image Description

‘സിതാരേ സമീൻ പർ’ ന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കി ആമിർ ഖാൻ. 2007 ലെ ഹിറ്റ് ചിത്രമായ ‘താരേ സമീൻ പർ’ ന്റെ തുടർച്ചയായ ‘സിതാരേ സമീൻ പർ’ ജൂൺ 20 ന് തിയറ്ററുകളിൽ എത്തും. ആമിറിനൊപ്പം ജെനീലിയ ഡിസൂസയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

കുറച്ച് കുട്ടികളോടൊപ്പം നിൽക്കുന്ന ആമിറിന്‍റെ ചിത്രമാണ് പോസ്റ്ററിൽ. അദ്ദേഹത്തിന്റെ കൈയിൽ ഒരു ബാസ്കറ്റ്ബോളുമുണ്ട്. താരെ സമീൻ പർ ദർശീൽ സഫാരിയെ നായകനായി അവതരിപ്പിച്ചപ്പോൾ, ആമിർ ഖാൻ പ്രൊഡക്ഷൻസ് സിതാരേ സമീൻ പർ എന്ന ചിത്രത്തിലൂടെ 10 പുതുമുഖ അഭിനേതാക്കളെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. അരോഷ് ദത്ത, ഗോപി കൃഷ്ണ വർമ, സംവിത് ദേശായി, വേദാന്ത് ശർമ, ആയുഷ് ബൻസാലി, ആശിഷ് പെൻഡ്സെ, ഋഷി ഷഹാനി, ഋഷഭ് ജെയിൻ, നമൻ മിശ്ര, സിമ്രാൻ മങ്കേഷ്‌കർ എന്നിവരാണ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നത്.

ചൈനയിലെ തന്റെ ആരാധക ക്ലബ്ബുകളിലൊന്നുമായുള്ള സംഭാഷണത്തിനിടെ വരാനിരിക്കുന്ന ചിത്രമായ ‘സിതാരേ സമീൻ പർ’ നെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ആമിർ ഖാൻ വെളിപ്പെടുത്തിയിരുന്നു. സ്പാനിഷ് ചിത്രമായ ‘ചാമ്പ്യൻസ്’ എന്ന സിനിമയുടെ റീമേക്കാണ് ‘സിതാരേ സമീൻ പർ’ എന്ന് നടൻ പറഞ്ഞു. അതിൽ താൻ ‘വളരെ പരുഷനായ’ ബാസ്കറ്റ്ബോൾ പരിശീലകന്റെ വേഷത്തിലാണ് അഭിനയിക്കുന്നതെന്ന് ആമിർ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *