Your Image Description Your Image Description

മോഡി വിചാരിച്ചാൽ കേരളത്തിൽ ഒരു ചുക്കും നടക്കില്ല എന്ന് മാത്രമല്ല, കേരളത്തിന് വേണ്ടി മോദി സർക്കാർ ഒന്നും ചെയ്യുകയുമില്ല . അതിനു ഒന്നുകൂടി അടിവരയിടുകയാണ് കഴിഞ്ഞ ദിവസത്തെ സംഭവം. കേരളത്തിനോട് വളരെ കാലമായി ദുർമുകം കാണിച്ചിരുന്ന നരേന്ദ്ര മോഡി കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞത്തു ഹാർബർ ഉൽഘടനം ചെയ്യാൻ വന്നത്. ഉൽഗാധനം നടക്കുന്ന സമയത്ത് വലിയ വായിൽ എന്തൊക്കെയോ പ്രസംഗിച്ചു തിരികെ പോവുകയും ചെയ്തു. എന്നാൽ അദ്ദേഹം നൽകിയ ഒരു വാഗ്ദാനവും നടക്കാൻ പോവുന്നില്ലെന്ന് നമുക്കെല്ലാം അറിയാം. അതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് വികസനത്തിൽ കൂടെ നിൽക്കുമോയെന്ന പിണറായി വിജയൻറെ ചോദ്യത്തിന് മോഡി ആക്കിയ ചിരി ചിരിച്ചത്.
ഇത് വളരെയധികം സങ്കടമുണ്ടാക്കുന്ന ഒന്നാണെങ്കിലും തങ്ങൾക്ക് മുന്പിലേക്കുള്ള ഊർജമാണ് മോദിയുടെ ആ ചിരിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറയുകയുണ്ടായി.
വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനവും കേന്ദ്രവും വികസന കാര്യങ്ങളിൽ ഏകോപിതമായി നീങ്ങണമെന്നും വിഴിഞ്ഞം അതിന് ഉദാഹരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആ വാക്കുകൾക്ക് നന്ദി പറഞ്ഞപ്പോൾ പ്രധാനമന്ത്രി മറുപടി ചിരിയിലൊതുക്കി. ആ ചിരിയുടെ അർത്ഥം എന്താണെന്ന് എല്ലാവർക്കും അറിയാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
പാലക്കാട് സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട ജില്ലാതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമാനത്തിൽ കയറുന്ന ഘട്ടത്തിൽ അദ്ദേഹത്തിനോട് ഞാൻ പറഞ്ഞു, ഇവിടെ വന്നതിന് നന്ദി. അവസാനം പറഞ്ഞ വാചകത്തിനും നന്ദി. കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് വികസന കാര്യങ്ങളിൽ ഏകോപിതമായി നീങ്ങണം എന്ന് പറഞ്ഞതിന് പ്രത്യകം നന്ദി. അദ്ദേഹം മറുപടി പറഞ്ഞില്ല. വലിയൊരു ചിരിയായിരുന്നു മറുപടി. എന്തുകൊണ്ടാണ് ചിരിയിലൊതുക്കിയതെന്ന് നമുക്കെല്ലാവർക്കും അറിയാം. ഈ കാലയളവിൽ നമുക്ക് കാണാൻ കഴിയാതിരുന്ന ഒരു കാര്യമാണ് അദ്ദേഹത്തിന്റെ ആ വാചകത്തിൽ ഉണ്ടായിരുന്നത്,’ പിണറായി വിജയൻ പറഞ്ഞു.
അല്ലേലും ഒന്നും പറയാനില്ലാത്തപ്പോൾ ഈ ചിരി തന്നെയാണ് നല്ലത്.
ഞങ്ങളുടെ കയ്യിൽ നിന്നും കിട്ടിയിട്ട് കേരളം നന്നാവാൻ പോവുന്നില്ല എന്ന് താനെ ആയിരിക്കും ആ ചിരിയുടെ അർദ്ധം. പ്രതിസന്ധികളിലും സർക്കാർ മുന്നോട്ട് പോയിട്ടുണ്ടെന്നും കേന്ദ്രത്തിന്റെ ശ്വാസം മുട്ടിക്കുന്ന നടപടി ഉണ്ടായിട്ടും പിടിച്ചുനിൽക്കാൻ കഴിഞ്ഞത് തനത് വരുമാനം വർധിപ്പിച്ചത് കൊണ്ടാനിന്നും അദ്ദേഹം പറയുകയുണ്ടായി . ഒന്നും പറയാനില്ലാതായപ്പോൾ കടം വർധിച്ചു എന്നതായി അടുത്ത കുറ്റം . വികസന പ്രവർത്തനത്തിൽ കേന്ദ്ര വിഹിതം കുറയുകയും സംസ്ഥാന വിഹിതം കൂടുകയുമാന് ചെയ്തത്. കേന്ദ്ര- സംസ്ഥാന പദ്ധതികളിൽ കേരളത്തിൻ്റെ വിഹിതം കഴിഞ്ഞ വർഷം 70 ശതമാനമായി വർധിച്ചു. അടുത്ത വർഷം അത് 75 ശതമാനമായി ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽ.ഡി.എഫ് സർക്കാർ ഒമ്പത് വർഷം പൂർത്തിയാക്കി 10-ാം വർഷത്തിലേക്ക് കടക്കുമ്പോൾ എൽ.ഡി.എഫ് പുറത്തിറക്കിയ പ്രകടനപത്രികയിലെ ഓരോ പദ്ധതികളും പരിശോധിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ജനങ്ങളുടെ അഭിപ്രായങ്ങൾ കേട്ടാണ് സർക്കാർ മുന്നോട്ടു പോകുന്നത്. നിരവധി പ്രതിസന്ധികൾ സർക്കാർ തരണം ചെയ്തിട്ടുണ്ട് . ഇതെല്ലം കൊണ്ട് മാത്രമാണ് മൂന്നാം തവണയും ഇടതു സർക്കാർ തന്നെ ഭരണത്തിൽ വരുമെന്ന് ജനങ്ങൾ പറയുന്നത് . കേരളത്തിലെ സർവ മേഖലയും തകർന്ന കാലത്താണ് 2016ൽ ഇടത് മുന്നണി ഭരണത്തിൽ വന്നത്. നടക്കില്ല എന്ന് കേരളം കരുതിയ പലതും ഇടത് ഭരണം യാഥാർത്ഥ്യമാക്കിയിട്ടുമുണ്ട്. അതുകൊണ്ടു തന്നെ മോദിയുടെ ഒരു പരിപ്പും കേരളത്തിൽ വേവില്ല .
ഇനി ഐ.ടി മേഖലയിലാണെങ്കിൽ വൻ കുതിപ്പു തന്നെയാണ് കേരളം നടത്തിയിട്ടുള്ളത് . ഐ.ടി കയറ്റുമതി 2016-ൽ മുപ്പത്തി നാലായിരത്തി നൂറ്റി ഇരുപത്തിമൂന്നു കോടി രൂപ ആയിരുന്നത് ഇന്നിപ്പോൾ തൊണ്ണൂറായിരം കോടി രൂപയായി ഉയർത്താൻ സർക്കാരിന് സാധിച്ചിട്ടുണ്ട് . സ്റ്റാർട്ടപ്പ് മേഖലയിലും സംസ്ഥാനത്ത് വൻ മുന്നേറ്റമുണ്ടായി എന്ന് വേണം പറയാൻ .
ഇതിനൊന്നും ഒപ്പം നിൽക്കാതെ ജനങ്ങളുടെ മുൻപിൽ കണ്ണിൽ പൊടിയിടാൻ വേണ്ടി ക്യാമറയ്ക്കു മുൻപിൽ ചിരിച്ചു കാണിക്കുന്ന ആട്ടിന്തോലിനുള്ളിലെ യഥാർത്ഥ മുഗം ജനങ്ങൾ താമസിയാതെ തിരിച്ചറിയുക തന്നെ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *