Your Image Description Your Image Description

സണ്ണി വെയ്ന്‍, സൈജു കുറുപ്പ്, അപര്‍ണ ദാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘റിട്ടണ്‍ ആന്‍ഡ് ഡിറക്റ്റഡ് ബൈ ഗോഡ്’. സൈജു കുറുപ്പ് അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഫെബി ജോര്‍ജ് ആണ്. ടി.ജെ പ്രൊഡക്ഷന്‍സ് നെട്ടൂരാന്‍ ഫിലിംസ് എന്നി ബാനറില്‍ തോമസ് ജോസ്, സനൂബ് കെ യൂസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി. മെയ് പതിനാറിന് ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ്‌സ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

അഭിഷേക് രവീന്ദ്രന്‍, വൈശാഖ് വിജയന്‍, ശ്രീലക്ഷ്മി സന്തോഷ്, ചെമ്പില്‍ അശോകന്‍, നീന കുറുപ്പ്, മണികണ്ഠന്‍ പട്ടാമ്പി, ജോളി ചിറയത്ത്, ബാബു ജോസ്, ഓസ്റ്റിന്‍ ഡാന്‍, ദിനേശ് പ്രഭാകര്‍, ബാലാജി ശര്‍മ്മ എന്നിവരും അഭിനയിക്കുന്നു. ജോമോന്‍ ജോണ്‍, ലിന്റോ ദേവസ്യ, റോഷന്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു. ഇക്ബാല്‍ കുറ്റിപ്പുറം, ബി കെ ഹരിനാരായണന്‍, മനു മഞ്ജിത്, ഹരിത ഹരി ബാബു എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതം പകരുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിബി ജോര്‍ജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, വസ്ത്രാലങ്കാരം സമീറ സനീഷ്, കലാസംവിധാനം ജിതിന്‍ ബാബു, മേക്കപ്പ് മനോജ് കിരണ്‍ രാജ്, സ്റ്റില്‍സ് റിഷ്‌ലാല്‍ ഉണ്ണികൃഷ്ണന്‍, ഡിസൈന്‍ യെല്ലോ ടൂത്ത്‌സ്, പി ആര്‍ ഒ- എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *