Your Image Description Your Image Description

ന്യൂഡല്‍ഹി: ഗ്ലോബല്‍ സൗത്തിന്റെ മുന്നേറ്റത്തിന് സംഭാവന നല്‍കാൻ ഇന്ത്യ തയ്യാറാണെന്ന് വ്യോമസേന മേധാവി.

സെന്റര്‍ ഫോര്‍ എയര്‍ പവര്‍ സ്റ്റഡീസ് സംഘടിപ്പിച്ച 20-ാമത് സുബ്രതോ മുഖര്‍ജി സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച പ്രതിരോധ ഉത്പന്നങ്ങള്‍ ഗ്ലോബല്‍ സൗത്തിലെ രാജ്യങ്ങളുമായുള്ള ബന്ധത്തിന് സാധ്യത തുറന്നുവെന്നും ഇന്ത്യൻ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി പറഞ്ഞു. യുദ്ധവിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, മിസൈലുകള്‍ എന്നിവ കയറ്റുമതി ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ്, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍, ആകാശ് മിസൈല്‍ സിസ്റ്റം തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ എന്നിവ ഗ്ലോബല്‍ സൗത്തിലെ വ്യോമസേനകള്‍ക്ക് കയറ്റുമതി ചെയ്യുമെന്നും ഇത് ആഗോളതലത്തില്‍ ഇന്ത്യയുടെ സാമ്ബത്തികവും സാങ്കേതികവുമായ സ്വാധീനം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Leave a Reply

Your email address will not be published. Required fields are marked *