Your Image Description Your Image Description
Your Image Alt Text

‘കുട്ടിയെ കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്ന് ​ഗോവയിൽ നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ മാതാവ് സുചന സേത്തിന്റെ വെളിപ്പെടുത്തൽ. മകനെ ഭർത്താവിനൊപ്പം വിട്ടയക്കാതിരിക്കാനാണ് ​ഗോവയിലെത്തിയതെന്നാണ് സുചന പൊലീസിനോട് പറഞ്ഞത്. ഗോവയിലെ ഹോട്ടലില്‍ വച്ച് മകനെ കൊലപ്പെടുത്തിയ കേസില്‍ സ്റ്റാര്‍ട്ടപ്പ് സിഇഒ സുചന ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ് വെളിപ്പെടുത്തൽ. കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാനാണ് സുചന ശ്രമിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.

കിടക്കയിലെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഭര്‍ത്താവുമായുള്ള വേര്‍പിരിയലിന്റെ പിരിമുറുക്കവും കുട്ടിയുടെ സംരക്ഷണത്തിനായുള്ള പോരാട്ടവും ഉൾപ്പടെയുള്ള കാര്യങ്ങൾ അലട്ടിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതിയുടെ വെളിപ്പെടുത്തലിന്റെ സത്യാവസ്ഥ പൊലീസ് പരിശോധിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *