Your Image Description Your Image Description
Your Image Alt Text

പനാജി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ 21 കാരന്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശിയായ അക്ഷയ് മനോഹര്‍ തായ്‌ഡെ എന്ന യുവാവാണ് ഗോവ പൊലീസിന്റെ പിടിയിലായത്.

ഗോവ മാപുസയിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന 14 കാരിയെയാണ് തട്ടിക്കൊണ്ടുപോയത്. ജനുവരി ഏഴിനാണ് പൊലീസില്‍ പരാതി ലഭിച്ചത്.

ഉച്ചകഴിഞ്ഞ് മാപുസ മാര്‍ക്കറ്റില്‍ ഷോപ്പിങ്ങിനായി പോയ പെണ്‍കുട്ടി പിന്നീട് തിരിച്ചെത്തിയില്ലെന്ന് ഹോസ്റ്റല്‍ അധികൃതര്‍ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.

പെണ്‍കുട്ടിയേയും കൊണ്ട് പ്രതി മഹാരാഷ്ട്രയിലേക്ക് കടക്കുകയായിരുന്നു. മുംബൈയില്‍ വെച്ചാണ്, മുംബൈ പൊലീസിന്റെ കൂടി സഹായത്തോടെ ഗോവ പൊലീസ് പ്രതിയെയും പെണ്‍കുട്ടിയേയും കണ്ടെത്തിയത്. അറസ്റ്റു ചെയ്ത യുവാവിനെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *