Your Image Description Your Image Description

ന്യൂദല്‍ഹി: ഭീകരര്‍ക്കും വിഘടനവാദികള്‍ക്കും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഇടം നല്‍കുന്ന രാജ്യമായി കാനഡ മാറുന്നുവെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി.

രാജ്യത്തിന്റെ  പ്രധാന പ്രശ്‌നമായി ഇപ്പോഴിത് മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സിഖ് വിഘടനവാദിയായ ഗുര്‍പത്വന്ത് സിങ് പന്നൂനെ കൊല്ലാന്‍ ഇന്ത്യക്കാരൻ ഗൂഢാലോചന നടത്തിയെന്ന് അമേരിക്ക ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് പിന്നാലെ ഒട്ടാവയുമായുള്ള ന്യൂദല്‍ഹിയുടെ ബന്ധം വഷളായിക്കുകയാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ട്രൂഡോയുടെ ഈ പരാമര്‍ശത്തിന് പിന്നാലെയാണ് അരിന്ദം ബാഗ്ചിയുടെ പ്രതികരണം.

അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ദുരുപയോഗം ചെയ്യുന്ന ഇത്തരം ഭീകരവാദ ഘടകങ്ങള്‍ക്കെതിരെ കാനഡ നടപടിയെടുക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്നും ബാഗ്ചി വാര്‍ത്താലേഖകരോട് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *