Your Image Description Your Image Description

ഇന്ത്യയെ ചൊറിഞ്ഞു പണി വാങ്ങിയ പാക്കിസ്ഥാൻ ആകെ പെട്ട നിലയിലാണ്. പാക്കിസ്ഥാനെതിരെ കർശന നടപടികളുമായി ഇന്ത്യ മുന്നോട്ടു പോകുമ്പോൾ ആഭ്യന്തരമായ തിരിച്ചടികളാണ് അവർ നേരിടുന്നത്. പാകിസ്താനിൽ ആഭ്യന്തര കലാപ ഉണ്ടായെന്നാണ് പുറത്തുവുന്ന വാർത്തകൾ. കലാത് ജില്ലയിലെ മാംഗോച്ചർ നഗരത്തിന്റെ നിയന്ത്രണം ബലൂച് വിമതർ ഏറ്റെടുത്തുവെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. നൂറുകണക്കിന് ആയുധധാരികൾ സർക്കാർ കെട്ടിടങ്ങളും സൈനിക സ്ഥാപനങ്ങളും കൈയടക്കി. പാകിസ്താൻ സൈന്യത്തിന്റെ പ്രധാന ക്യാമ്പിന് നേരെ ബലൂച് ലിബറേഷൻ ആർമിയുടെ ആക്രമണമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. മേഖലയിൽ ഏറ്റുമുട്ടലുകൾ തുടരുകയാണ്. ആയുധമേന്തിയ ബലൂച് വിമതർ കൂടുതൽ നഗരങ്ങളിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ഈ ആഴ്ച തന്നെ ബചൂച് ലിബറേഷൻ ആർമിയും പാക് സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 10 പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പാക് സൈനികർ സഞ്ചരിച്ച ഒരു ട്രെയിൻ റാഞ്ചലുമായി ബന്ധപ്പെട്ട ഏറ്റുമുട്ടലാണ് വലിയ ആഭ്യന്തര കലാപത്തിലേക്ക് നീങ്ങിയിരിക്കുന്നത്. ബലൂച് വിമതരുടെ ആക്രമണത്തിൽ നിരവധി പാക് സൈനികർക്ക് പരുക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിനിടെ ഇന്ത്യ- പാക് അതിർത്തിയിൽ പാകിസ്താന്റെ പ്രകോപനം തുടരുകയാണ്. ഉറി, അഖ്നൂർ, കുപ്വാര എന്നിവിടങ്ങളിൽ നിയന്ത്രണ രേഖക്ക് സമീപം പാക് സൈന്യം വെടിവച്ചു. ഇതിന് ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകിയിട്ടുണ്ട്. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ- പാക് ബന്ധം വഷളായതോടെ സർക്കാർ പാക് രാഷ്ട്രീയ നേതാക്കളുടേയും കായിക താരങ്ങളുടേയും മറ്റും എക്സ് അക്കൗണ്ടുകൾ ഇന്ത്യയിൽ ബ്ലോക്ക് ചെയ്തു. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തി കടന്നുള്ള ഭീകരതക്കെതിരെ കടുത്ത നടപടികൾ സ്വീകരിച്ചു വരികയാണ് ഇന്ത്യ. പാക്കിസ്ഥാനെ സാമ്പത്തികമായി ഞെരുക്കാൻ കഴിയുന്ന വഴിതേടുകയാണ് ഇന്ത്യ. പാകിസ്താനെ വീണ്ടും ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനും ഐഎംഎഫ് സാമ്പത്തികസഹായം നൽകുന്നത് തടയുന്നതിനുമുള്ള നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. രണ്ട് നടപടികളാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുക. പാക്കിസ്ഥാനെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിന്റെ ഗ്രേ ലിസ്റ്റിൽ തിരികെ കൊണ്ടുവരുന്നതിനുള്ള നീക്കം. മറ്റൊന്ന് അന്താരാഷ്ട്രനാണ്യനിധിയുടെ സാമ്പത്തിക പാക്കേജ് മരവിപ്പിക്കുക എന്നതുമാണ്. ആഗോളതലത്തിൽ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സ്ഥാപനമാണ്. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് (എഅഠഎ) ഗ്രേലിസ്റ്റിൽ ഉൾപ്പെടുത്തിയാൽ പാകിസ്താനിലേക്കുള്ള വിദേശനിക്ഷേപങ്ങളിലും അനധികൃതപണമൊഴുക്കിലും നിയന്ത്രണം ഉണ്ടാകും. പാക്കിസ്ഥാൻ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമാണെന്ന് ഇന്ത്യൻ വാദങ്ങൾ ലോകരാജ്യങ്ങൾ ഇതിനോടകം തന്നെ അംഗീകരിച്ചതാണ്. ഈ പശ്ചാത്തലത്തിൽ ഇന്ത്യൻ നീക്കങ്ങൾ അവർക്ക് തിരിച്ചടിയായി മാറുമെന്നത് ഉറപ്പാണ്. പാകിസ്താൻ നടത്തുന്ന സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മമായ നിരീക്ഷണം ഏർപ്പെടുത്താനാണ് നീക്കം നടക്കുന്നത്. 2018 ജൂൺ മുതൽ പാകിസ്താൻ ഗ്രേ ലിസ്റ്റിൽ പെടുത്തിയിരുന്നു. 2022ൽ ഒക്ടോബറിൽ ഗ്രേ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്തത്. പാക്കിസ്ഥാനിൽ നിന്ന് അനധികൃതമായ പണമൊഴുക്ക് തടയാൻ പ്രത്യേകിച്ച് ജമ്മു കശ്മീരിലേക്ക് അനധികൃതമായി പണമൊഴുകുന്നത് തടയാൻ നടപടി സഹായിച്ചിരുന്നു. അതേസമയം ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിലെ മറ്റ് അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. വർഷത്തിൽ മൂന്ന് തവണ ചേരുന്ന പ്ലീനറിയാണ് തീരുമാനമെടുക്കുക. ഫെബ്രുവരി ജൂൺ ഒക്ടോബർ മാസങ്ങളിലാണ് പ്ലീനറി ചേരുക. 38 രാജ്യങ്ങളും രണ്ട് സംഘടനകളും ഉൾപ്പെടെ 40അംഗങ്ങളുണ്ട്. ഇതിൽ യുകെ, യുഎസ്, ഫ്രാൻസ്, ജർമ്മനി, ഓസ്ട്രേലിയ, യൂറോപ്യൻ കമ്മീഷൻ, ഗൾഫ് സഹകരണ കൗൺസിലെ പ്രമുഖരായ സൗദി അറേബ്യ, യുഎഇ തുടങ്ങിയ 23 ഓളം അംഗ രാജ്യങ്ങളിൽ നിന്ന് പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യക്ക് അനുശോചന സന്ദേശങ്ങൾ ലഭിച്ചിരുന്നു. അന്താരാഷ്ട്രനാണ്യനിധിയിൽ നിന്ന് സാമ്പത്തികസഹായം നൽകുന്നതിൽ ഇന്ത്യ എതിർപ്പറിയിച്ചേക്കും. 2024 ജൂലൈയിൽ തുടങ്ങിയ 7 ബില്യൺ ഡോളർ പാക്കേജ് തടയണമെന്ന ആവശ്യവും ഇന്ത്യ ഉന്നയിക്കും. മൂന്ന് വർഷമാണ് സഹായ പാക്കേജിന്റെ കാലാവധി. ഈ ഫണ്ട് ഭീകരാക്രമണത്തിനും അക്രമങ്ങൾക്കും ഉപയോഗിക്കുന്നുണ്ട് എന്നാണ് ഇന്ത്യയുടെ ആരോപണം. നിലവിലെ സാമ്പത്തികസാഹചര്യങ്ങളിൽ ഈ രണ്ടുനടപടികളും പാക്കിസ്ഥാന് തിരിച്ചടിയാകും.

Leave a Reply

Your email address will not be published. Required fields are marked *